ദയാ പ്രവൃത്തികൾ സന്തോഷം കൈവരുത്തുന്നു
ഈ വർഷത്തിന്റെ ആരംഭത്തിൽ വീക്ഷാഗോപുരത്തിന്റെ പ്രസാധകർക്ക് ചുവടെ ചേർക്കുന്ന കത്തു ലഭിച്ചു:
“പ്രിയപ്പെട്ട സർ:
“കഴിഞ്ഞ മാസം ഫിലാദൽഫിയായിൽവെച്ച് എന്റെ കൗമാരപ്രായക്കാരിയായ മകളുടെ പുറത്തിട്ടിരുന്ന പുസ്തകസഞ്ചിയിൽനിന്ന് പണസഞ്ചി മോഷണം പോയി. കഴിഞ്ഞ ആഴ്ച അവളുടെ പണസഞ്ചിയും ലൈസൻസും മററു പ്രധാനകാർഡുകളും അടങ്ങുന്ന ഒരു പൊതി തപാലിൽ അവൾക്കു ലഭിച്ചു. തിരിച്ചറിയിക്കാൻ ആഗ്രഹിക്കാത്ത ആരോ ആയിരുന്നു ആ പൊതി അയച്ചുകൊടുത്തത്. എന്നാൽ നിങ്ങളുടെ പ്രസിദ്ധീകരണമായ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതിയും ആ പൊതിയിൽ ഉള്ളടക്കം ചെയ്തിരുന്നു. സഹോദരസ്നേഹത്തിന്റെ ഈ പ്രവൃത്തി (സഹോദരസ്നേഹത്തിന്റെ നഗരത്തിൽനിന്ന്) ചെയ്ത ആരായാലും, സാധ്യതയനുസരിച്ച്, കള്ളൻ എറിഞ്ഞുകളഞ്ഞ പണസഞ്ചി കണ്ടെത്തുകയും അത് എന്റെ മകൾക്ക് അയച്ചുകൊടുക്കാൻ കുറെ ബുദ്ധിമുട്ടുകയും ചെലവു സഹിക്കുകയും ചെയ്തു. എന്റെ കുടുംബത്തിനും എനിക്കും ഈ ദയയുള്ള മനുഷ്യനോട് നന്ദിയുണ്ട് . . . അതു, പ്രത്യേകിച്ച് എന്റെ കൗമാരപ്രായക്കാരോട് (അവർ 3 പേരുണ്ട്) ‘സാക്ഷ്യം നൽകുന്നതിനുള്ള’ ഒരു മഹത്തായ വിധമായിരുന്നു.”
വീക്ഷാഗോപുരത്തിന്റെ വായന ദശലക്ഷക്കണക്കിനാളുകളിൽ സത്യസന്ധത, ദയ, പരിഗണന എന്നീ ഗുണങ്ങൾ നട്ടുവളർത്തിക്കൊണ്ട് തങ്ങളുടെ ജീവിതത്തെ പ്രയോജനകരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ഓരോ ലക്കവും 100-ൽ പരം ഭാഷകളിൽ 1 കോടി 10 ലക്ഷം പ്രതികളിലധികം അച്ചടിക്കുന്നുണ്ട്. കേവലം, താഴെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് 18 ക. യോടൊന്നിച്ച് അയച്ചുതന്നാൽ വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ, മാസത്തിൽ ഒന്നുവീതം, നിങ്ങൾക്കു ലഭ്യമാക്കാം. (അർദ്ധമാസപ്പതിപ്പുകൾക്ക് ക. 35; രണ്ടാം പേജിലെ ലിസ്ററ് കാണുക)ദയവായി എനിക്ക് വീക്ഷാഗോപുരം അയച്ചുതരിക. ഞാൻ ക. 18 ഇതോടൊപ്പം അയക്കുന്നു. (അർദ്ധമാസപ്പതിപ്പിന് ക. 35.)