രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തൽ
മേലുകീഴായ ഈ ജീർണ്ണിച്ച ലോകത്തിൽ അനേകം ആളുകൾ ജീവിതത്തിന് ഒരു അർത്ഥവും ഉദ്ദേശ്യവും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവർ ചോദിക്കുന്നു: ‘നാം ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ട്? നാം എവിടെനിന്നു വന്നു? ഭാവിവച്ചുനീട്ടുന്നത് എന്താണ്? ഉത്തരങ്ങളുടെ അന്വേഷണത്തിൽ അനേകർ ദൈവത്തിങ്കലേക്കു തിരിയുന്നു, അവൻ അവരെ നിരാശപ്പെടുത്തുന്നില്ല. (മത്തായി 7:7, 8) ഗ്രീസിലെ ഒരു സ്ത്രീയുടെ അനുഭവം അപ്രകാരമുള്ളതായിരുന്നു. അവൾ പറയുന്നു:
◻ “മനുഷ്യനെയും ജീവിതത്തിൽ അവന്റെ ഉദ്ദേശ്യത്തേയും കുറിച്ച് ഞാൻ ചിന്തിക്കുവാൻ തുടങ്ങിയപ്പോൾ എനിക്കു 14 വയസ്സായിരുന്നു. സ്കൂളിൽ നരവംശ ശാസ്ത്രത്തിന്റെ ഒരു പഠനത്തിനുശേഷം, വൈദ്യശാസ്ത്രം എന്റെ ചോദ്യങ്ങൾക്കുത്തരം നൽകുമെന്നു ഞാൻ വിചാരിച്ചു, എന്നാൽ മമനുഷ്യന്റെ ഉല്പത്തിയെപ്പററി എന്നോടു വിശദീകരിക്കാൻ കഴിയാഞ്ഞതിനാൽ ഞാൻ ആ ചിന്തകൾ വിട്ടു.” അവൾ തുടരുന്നു: “എന്റെ ചിന്തകൾ ജ്യോതിഷത്തിലേക്കു തിരിക്കുകയും പൗരസ്ത്യമതങ്ങളായ ഇസ്ലാമിനെയും ററിബററിന്റെ മതത്തെയും ഞാൻ പഠിച്ചു. ഞാൻ എന്റെ ജീവിതത്തിൽ ലാമായുടെ പഠിപ്പിക്കലും, പിന്നെ ആത്മവിദ്യയും ബാധകമാക്കാൻ തുടങ്ങി. ഞാൻ ആത്മാക്കളുമായി ബന്ധപ്പെട്ടപ്പോൾ, സത്യം കണ്ടെത്തി എന്നു എനിക്കു തോന്നി. പാശ്ചാത്യ മതങ്ങൾ അവരുടെ വിശ്വാസം ബൈബിളിൽ അധിഷ്ഠിതമാണെന്നു അവകാശപ്പെടുന്നു, എന്നാൽ സ്കൂളിലെ എന്റെ മതോപദേഷ്ഠാവിന് എന്റെ ചോദ്യങ്ങൾക്ക് ബൈബിളിൽനിന്ന് ഉത്തരം നൽകാൻ സാധിക്കാഞ്ഞതിനാൽ, താരയാത്രകൾ, ഹിപ്നോസിസ് മുതലായ ആത്മവിദ്യാപ്രയോഗങ്ങൾ ഞാൻ തുടർന്നു.”
ഈ സ്ത്രീ 1982-ൽ യഹോവയുടെ സാക്ഷികളോട് സമ്പർക്കത്തിൽ വന്നു. എന്നാൽ അവൾ വിവരിക്കുന്നു: “അവരുടെ ബൈബിൾ വിശദീകരണം ഞാൻ പഠിച്ച സങ്കീർണ്ണമായ പഠിപ്പിക്കലുകളോടുള്ള താരതമ്യത്തിൽ വളരെ ലളിതമായിരുന്നു. ബൈബിൾ പരിശോധിച്ചു നോക്കുവാൻ ഒരു കാര്യം എന്നെ പ്രേരിപ്പിക്കുന്നതിൽ തുടർന്നു. അതുകൊണ്ട് വെറും ആത്മസ്തുതി നിമിത്തം സാക്ഷികളുടെ ഉപദേശങ്ങൾ തെറെറന്നു തെളിയിക്കുന്നതിന് ഞാൻ ഒരു ബൈബിൾ അദ്ധ്യയനം സ്വീകരിച്ചു.”
യഹോവയുടെ സാക്ഷികളുമായി ഒരു വർഷത്തോളം ബൈബിൾ പഠിച്ചതിനുശേഷം, അവൾ വിശദീകരിക്കുന്നു: “യഥാർത്ഥ സത്യം പഠിക്കാൻ എന്നെ സഹായിച്ചതിന് ഇപ്പോൾ ഞാൻ എന്റെ മുഴുഹൃദയത്തോടുംകൂടെ യഹോവക്കു നന്ദി പറയുന്നു. ഒടുവിൽ ഞാൻ എല്ലാ വ്യാജസിദ്ധാന്തങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും സ്വതന്ത്രമായിരിക്കുന്നു. സത്യം വളരെ ലളിതവും ദൈവവചനമായ ബൈബിളിൽ അതു കണ്ടെത്താൻ പ്രയാസമില്ലാത്തതുമാണ്. ഒടുവിൽ എന്റെ ചോദ്യങ്ങൾക്കുത്തരം ഞാൻ കണ്ടെത്തി; എനിക്കിപ്പോൾ മമനുഷ്യന്റെ ഉല്പത്തിയും ജീവിതോദ്ദേശ്യവും അറിയാം.”
◻ കമ്യൂണിസവുമായി ബന്ധപ്പെട്ടിരുന്ന 27 വയസ്സുള്ള ഗ്രീക്കുകാരനായ ഒരു മനുഷ്യനും ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തി. അദ്ദേഹം ജർമ്മനിയിൽ, എഞ്ചിനീയറിംഗ് പഠിച്ചശേഷം ഗ്രീസിലേക്കു തിരിച്ചു വന്ന് സൈന്യത്തിൽ ചേർന്നു. മനുഷ്യനു തന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉള്ള ഒരു നിലയിൽ ഇനി ഒരിക്കലുമായിരിക്കുന്നില്ല എന്നു അദ്ദേഹത്തിന്റെ അനുഭവങ്ങൾ ക്രമേണ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഈ മനുഷ്യൻ ജർമ്മനിക്കുപോകുന്നതിനു മുമ്പ്, അയൽക്കാരനായ ഒരു സാക്ഷി ബൈബിളിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിരുന്നു, ആ സംഭാഷണങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ വന്നു. അതുകൊണ്ട്, സൈന്യത്തിൽ നിന്നു പിരിച്ചയക്കുന്നതിന് ചില മാസങ്ങൾ മുമ്പ് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനോട് പറഞ്ഞു: “ഞാൻ ഇനിമേലാൽ എന്നെ ഒരു പട്ടാളക്കാരനായി പരിഗണിക്കുന്നില്ല!” അദ്ദേഹത്തിന് മാനസ്സിക പ്രശ്നങ്ങൾ ഉണ്ടെന്നു തന്റെ കുടുംബത്തിനു തോന്നുകയും മാനസ്സിക ചികിത്സകനെ സന്ദർശിക്കുവാൻ ബലാൽക്കാരം ചെയ്യുകയും ചെയ്തു. ഇവർ അദ്ദേഹത്തിന് വിവിധ മരുന്നുകളുടെ കൂടിയ ഡോസ്സുകൾ കൊടുത്തു. അവ അദ്ദേഹത്തെ മാനസ്സികമായും ശാരീരികമായും ബാധിക്കുകയും ഒടുവിൽ അവയുടെ ഉപയോഗം അദ്ദേഹം നിറുത്തുകയും ചെയ്തു.
രണ്ടു സാക്ഷികളുടെ വാതിൽ തോറുമുള്ള ശുശ്രൂഷയിൽ അദ്ദേഹത്തെ കണ്ടെത്തുകയും ഒരു ബൈബിൾ അദ്ധ്യയനം ആരംഭിക്കയും ചെയ്തു. യഹോവയുടെ വ്യവസ്ഥകൾക്കു അനുയോജ്യമായി തന്റെ ജീവിതം വരുത്തിയശേഷം, അദ്ദേഹം സുവാർത്തയുടെ ഒരു സജീവ പ്രഘോഷകനായിത്തീർന്നു. അദ്ദേഹം ക്ഷണിച്ചിരുന്ന പത്തു ബന്ധുക്കളോടൊപ്പം 1984-ലെ സസ്മാരകത്തിന് ഹാജരായി.
ഉവ്വ്, അദ്ദേഹം ജീവിതത്തിന് ഒരു ഉദ്ദേശ്യം കണ്ടെത്തി, ഒരു പ്രത്യേക പയണിയറായി യഹോവയെ സേവിക്കുന്നതിനു അദ്ദേഹത്തിനു ഇപ്പോൾ ആഗ്രഹമുണ്ട്. ദൈവത്തിന്റെ നീതിയുള്ള നൂതനക്രമത്തിലെ നിത്യജീവൻ പ്രാപിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യാശ.—യെശയ്യാവ് 65:17, 18. (w85 10/1)