രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവീക തീഷ്ണതയെ യഹോവ അനുഗ്രഹിക്കുന്നു
യേശുവിനു ദൈവീക തീഷ്ണത ഉണ്ടായിരുന്നു. അവന്റെ തീഷ്ണത കണ്ടുകൊണ്ട്, തന്റെ ശിഷ്യൻമാർ അവനേക്കുറിച്ചുള്ള പ്രവചനം അനുസ്മരിച്ചു: “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയും.” (യോഹന്നാൻ 2:17) ഈ തീഷ്ണത അവന്റെ ശുശ്രൂഷയിലും നിലനിർത്തി: “പഠിപ്പിച്ചുകൊണ്ട്, അവൻ നഗരംതോറും ഗ്രാമംതോറും സഞ്ചരിക്കയും ‘ഊർജ്ജസ്വലമായി പ്രയത്നിക്കുന്നതിന്’ തന്റെ ശിഷ്യൻമാരോടു പറയുകയും ചെയ്തു. (ലൂക്കോസ് 13:22-24). അപ്പോൾ യേശുവിന്റെ ശിഷ്യൻമാരുടെ ദൈവീക തീഷ്ണതയെ യഹോവ അനുഗ്രഹിച്ചു. ഇന്നും അപ്രകാരം ചെയ്യുന്നുണ്ടെന്ന്, ഉറുഗ്വേയിൽ നിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നു.
◻ യഹോവയുടെ സാക്ഷികളായിരുന്ന രണ്ടു സ്ത്രീകൾ അടുത്ത സഭയിൽനിന്ന് 45 മൈൽ (70 കി.മി) അകലെ താമസിച്ചിരുന്നു. അവർ അത്രയധികം ഒററപ്പെട്ടിരുന്നതിനാൽ, അവരുടെ സ്വന്തം ഭവനത്തിൽ വാരന്തോറുമുള്ള യോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു; അതിനു താൽപ്പര്യമുള്ള ആളുകളെയും അവർ ക്ഷണിക്കും. അവർ ഒററപ്പെട്ടിരുന്നെങ്കിലും വളരെ തീഷ്ണതയുള്ളവരായിരുന്നു. ഒരാൾ ആറു ബൈബിളദ്ധ്യയനങ്ങൾ നടത്തി, മറെറയാൾ ഏഴും. സർക്കീട്ടുമേൽവിചാരകൻ അവരെ സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ പ്രസംഗത്തിന് 36 മുതിർന്നവർ ഹാജരായി. ആ സഹോദരിമാരിൽ ഒരാൾ അഞ്ചു മക്കളെ സത്യത്തിൽ വളർത്തി, ഇന്നു അവരെല്ലാവരും യഹോവയുടെ സ്ഥാപനത്തിൽ തീഷ്ണതയോടെ പ്രവർത്തിക്കുന്നു. നിശ്ചയമായും, ഈ രണ്ടു സഹോദരിമാരുടെയും ദൈവീക തീഷ്ണതയെ യഹോവ അനുഗ്രഹിച്ചു.
◻ സഭായോഗങ്ങൾക്കു ഹാജരാകുന്നതിന് വേറൊരു സഹോദരി അവളുടെ കുട്ടികളുമായി 7 മൈൽ (11 കി.മി) നിരന്തരം നടക്കുന്നതിനാൽ ദൈവീക തീഷ്ണത പ്രകടിപ്പിച്ചു. സാധാരണയായി ഒരു മണിക്കൂർ നേരത്തെ എത്തിക്കൊണ്ടുതന്നെ. പുസ്തകാദ്ധ്യയനം ഒരു മണിക്കൂർ നേരത്തേക്കു മാത്രമായതിനാൽ, വീട്ടിലിരുന്ന് അവൾക്കു ആ പുസ്തകം വെറുതെ വായിക്കാൻ സാധിക്കുമ്പോൾ ആ ദീർഘ ദൂരം നടക്കുന്നത് മൂല്യവത്തായിരിക്കയില്ല എന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല. ഇന്ന് അവൾ തന്റെ അനുഗ്രഹങ്ങളെ മനനം ചെയ്യുന്നു. ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ അവളുടെ ആത്മ ത്യാഗത്തിന്റെയും സഹിഷ്ണതയുടെയും ദൃഢനിശ്ചയത്തിന്റെയും വിശിഷ്ട മാതൃകക്ക് അവളുടെ മക്കളുടെമേൽ ശക്തമായ ഒരു ഫലം ഉണ്ടായിരുന്നു. അവർ ആറുപേരും സത്യത്തിലാണ്. പയനിയർ ആയിരിക്കുന്ന ഒരു മകൻ 36 മൈൽ (58 കി.മി) ഒരു ഒററപ്പെട്ട കൂട്ടത്തെ പരിപാലിക്കുന്നതിനുവേണ്ടി സൈക്കിളിൽ സഞ്ചരിച്ചുകൊണ്ട് അതേ തീഷ്ണത പ്രദർശിപ്പിക്കുന്നു. വഴിക്ക് അയാൾക്ക് ഒരു നദിയിൽ സൈക്കിളുമായി ഇറങ്ങി നടന്നു കയറണം. അദ്ദേഹത്തിന്റെ ദൈവീക തീഷ്ണതയേയും യഹോവ അനുഗ്രഹിക്കുന്നു.
◻ ആയിരത്തിത്തൊള്ളായിരത്തി എൺപത്തിരണ്ടിൽ ഒരു കൂട്ടം സഹോദരങ്ങൾ ഒരു ഒററപ്പെട്ട പ്രദേശം പ്രവർത്തിക്കയും അനേകം പുസ്തകങ്ങൾ സമർപ്പിക്കയും ചെയ്തു. അടുത്ത വർഷം അവർ അതേ പ്രദേശം പ്രവർത്തിക്കുന്നതിനു തിരിച്ചെത്തി. ഒരു വീട്ടിൽ വളരെ അസാധാരണമായ ഒരു എതിർപ്പിനെ അവർ അഭിമുഖീകരിച്ചു. അവരുടെ ബൈബിൾ അവതരണം കേട്ടശേഷം, വീട്ടുകാരന് സത്യം നേരത്തെ തന്നെ ഉണ്ടെന്നു വിചാരിക്കുന്നതിനാൽ തന്റെ മതം മാറുവാൻ ആഗ്രഹിക്കുന്നില്ല എന്നു പ്രസ്താവിച്ചു. അദ്ദേഹം പറഞ്ഞു: “ഞാൻ യഹോവയുടെ ഒരു സാക്ഷിയാണ്” തന്റെ സന്ദർശകരും യഹോവയുടെ സാക്ഷികൾ ആണെന്നു അറിഞ്ഞതിൽ അദ്ദേഹം ആനന്ദപുളകിതനായി.
സഹോദരങ്ങൾ ആ പ്രദേശം പ്രവർത്തിച്ചപ്പോൾ അദ്ദേഹം വീട്ടിൽനിന്ന് ദൂരെയായിരുന്നു, എന്നാൽ തന്റെ കുടുംബം പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചുവെന്നു അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം അതു വായിച്ചു, അതു ബൈബിളിൽനിന്നുള്ള സത്യം പഠിപ്പിക്കുന്നുണ്ടെന്നു തിരിച്ചറിയുകയും പഠിച്ചതു തന്റെ അയൽക്കാരോടു പറയുവാൻ തുടങ്ങുകയും ചെയ്തു. ഈ പുതിയ “ചെമ്മരിയാട്” പക്വതയിലേക്കു പുരോഗമിക്കുകയും യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീരുകയും ചെയ്യുന്നതിന് സഹായിക്കുവാനുള്ള ക്രമീകരണങ്ങൾ സഹോദരങ്ങൾ ചെയ്തു.
ഉവ്വ്, സത്യാരാധനക്കുവേണ്ടിയുള്ള ദൈവീക തീഷ്ണതയെ യഹോവ അനുഗ്രഹിക്കുന്നു. സഹേദരങ്ങളുടെ ലോകവിസ്തൃതമായ യഹോവയുടെ സ്ഥാപനത്തിന്റെ ഒരു ഭാഗമായിരിക്കുന്നതിൽ നാം സന്തുഷ്ടരാണ്; ശുശ്രൂഷക്കുവേണ്ടി ഈ ദൈവീകതീഷ്ണത പ്രകടിപ്പിക്കുവാൻ നാം ആഗ്രഹിക്കുന്നു. സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയിൽ നിന്നു വിടുവിക്കപ്പെടുകയും ബൈബിൾ സത്യത്താൽ ശുദ്ധീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ “സൽപ്രവൃത്തികൾക്ക് തീഷ്ണത” ഉള്ളവരാകാൻ നാം പ്രോത്സാഹിപ്പിക്കപ്പെടണം.—തീത്തോസ് 2:14. (w85 7/1)