ഭാഗം 3
മിശിഹയുടെയും അനുഗാമികളുടെയും കാലം
ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ സംഭവങ്ങളാണ് ഈ ഭാഗത്തുള്ളത്. തുടക്കഭാഗത്തുതന്നെ ജൂതകന്യകയായ മറിയയെക്കുറിച്ച് നമ്മൾ വായിക്കും. താഴ്മയുള്ള ആ പെൺകുട്ടിക്ക് വലിയൊരു ഉത്തരവാദിത്വമാണ് യഹോവ നൽകിയത്. അപൂർണരായ മറ്റൊരു മനുഷ്യനും നൽകാത്ത ഒരു നിയമനം. അവസാനത്തെ അധ്യായത്തിൽ യേശു ഒരുപാടു സ്നേഹിച്ച അപ്പോസ്തലനായ യോഹന്നാനെക്കുറിച്ച് നമ്മൾ പഠിക്കും. അതിന് ഇടയ്ക്ക് ധൈര്യത്തിന്റെ നല്ല മാതൃകകളായിരുന്ന സ്നാപകയോഹന്നാൻ, അപ്പോസ്തലനായ പത്രോസ്, മഗ്ദലക്കാരി മറിയ, സ്തെഫാനൊസ്, അപ്പോസ്തലനായ പൗലോസ് എന്നിവരെപ്പറ്റിയും നമ്മൾ കാണും. സ്വന്തം ആളുകളിൽ മിക്കവരും യേശുവിനെ അംഗീകരിക്കാതിരുന്നപ്പോൾ യേശുവാണു മിശിഹയെന്നു തുറന്നുപറയുന്നതും, ഉപദ്രവം സഹിച്ചുകൊണ്ട് യേശുവിന്റെ കാൽച്ചുവട് പിന്തുടരുന്നതും, എതിർപ്പും വിദ്വേഷവും നേരിട്ടപ്പോഴും യേശു അറിയിച്ച സന്തോഷവാർത്ത ആളുകളെ അറിയിക്കുന്നതും അവർക്ക് ഒട്ടും എളുപ്പമായിരുന്നില്ല.