ഗീതം 25
ഒരു പ്രത്യേകസ്വത്ത്
1. യാഹിൻ പുതുസൃഷ്ടിയായ്,
തൻ ആത്മാഭിഷിക്തൻമാർ
സ്വർഗരാജ്യം വാഴുമ്പോൾ
ഭരിക്കും പാരിൻമേൽ.
(കോറസ്)
യാഹേ, നീ സ്നേഹിക്കും
നിന്നമൂല്യ സ്വത്തവർ.
സ്നേഹിപ്പൂ, സ്തുതിപ്പൂ
അവർ തിരുനാമത്തെ ഒന്നായ്.
2. നേരിന്റെ കാവൽക്കാരായ്,
വിശുദ്ധജനതയായ്,
അവർ യാഹിൻ തേജസ്സിൽ
വിളങ്ങീടും എന്നും.
(കോറസ്)
യാഹേ, നീ സ്നേഹിക്കും
നിന്നമൂല്യ സ്വത്തവർ.
സ്നേഹിപ്പൂ, സ്തുതിപ്പൂ
അവർ തിരുനാമത്തെ ഒന്നായ്.
3. ശേഖരിച്ചീടുന്നവർ
അജങ്ങളെ ഏറെയായ്.
അവർ നിത്യം പാലിപ്പൂ,
ക്രിസ്തുവിൻ തീർപ്പെല്ലാം.
(കോറസ്)
യാഹേ, നീ സ്നേഹിക്കും
നിന്നമൂല്യ സ്വത്തവർ.
സ്നേഹിപ്പൂ, സ്തുതിപ്പൂ
അവർ തിരുനാമത്തെ ഒന്നായ്.
(യശ. 43:20ബി, 21; മലാ. 3:17; കൊലോ. 1:13 കൂടെ കാണുക.)