വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പേ. 106-107
  • ഭാഗം 8—ആമുഖം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭാഗം 8—ആമുഖം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ബൈബിൾ പുസ്‌തക നമ്പർ 11—1 രാജാക്കൻമാർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ശലോ​മോൻ ജ്ഞാന​ത്തോ​ടെ ഭരിക്കു​ന്നു
    ബൈബിൾ നൽകുന്ന സന്ദേശം
  • നിർണായക നടപടി സ്വീകരിക്കാനുള്ള സമയം ഇതാണ്‌
    2005 വീക്ഷാഗോപുരം
  • ആ ജീവിതം പഠിപ്പിക്കുന്ന പാഠം
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പേ. 106-107
ഒരു കുഞ്ഞിന്റെ ശരിക്കുള്ള അമ്മ ആരെന്ന്‌ ശലോമോൻ രാജാവ്‌ കണ്ടുപിടിക്കുന്നു

ഭാഗം 8—ആമുഖം

യഹോവ ശലോ​മോ​നു മഹത്തായ ജ്ഞാനം നൽകി അനു​ഗ്ര​ഹി​ച്ചു. ദേവാ​ലയം പണിയാ​നുള്ള പദവി​യും കൊടു​ത്തു. പക്ഷേ ശലോ​മോൻ പതി​യെ​പ്പ​തി​യെ യഹോ​വയെ വിട്ടു​പോ​യി. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, വ്യാജാ​രാ​ധകർ എങ്ങനെ​യാ​ണു ശലോ​മോ​നെ ദൈവ​ത്തിൽനിന്ന്‌ തിരി​ച്ചു​ക​ള​ഞ്ഞ​തെന്ന്‌ മക്കൾക്കു പറഞ്ഞു​കൊ​ടു​ക്കുക. രാജ്യം വിഭജി​ക്ക​പ്പെട്ടു; ചീത്ത രാജാ​ക്ക​ന്മാർ ജനതയെ വിശ്വാ​സ​ത്യാ​ഗ​ത്തി​ലേ​ക്കും വിഗ്ര​ഹാ​രാ​ധ​ന​യി​ലേ​ക്കും നയിച്ചു. ഈ സമയത്ത്‌ യഹോ​വ​യു​ടെ അനേകം വിശ്വസ്‌ത​പ്ര​വാ​ച​ക​ന്മാർ ഉപദ്ര​വി​ക്ക​പ്പെ​ടു​ക​യും കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. വടക്കേ ദേശം വിശ്വാ​സ​ത്യാ​ഗ​ത്തിൽ മുങ്ങി​ത്താ​ഴാൻ ഇസബേൽ രാജ്ഞി ഇടയാക്കി. ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ലെ ഇരുണ്ട നാളു​ക​ളാ​യി​രു​ന്നു അത്‌. ഇസ്രാ​യേ​ല്യ​രു​ടെ കൂട്ടത്തിൽ യഹോ​വ​യു​ടെ വിശ്വസ്‌ത​രായ അനേകം ദാസന്മാർ അപ്പോ​ഴും ഉണ്ടായി​രു​ന്നു. യഹോ​ശാ​ഫാത്ത്‌ രാജാവ്‌, ഏലിയ പ്രവാ​ചകൻ എന്നിവർ അവരിൽ ചിലരാണ്‌.

പ്രധാ​ന​പ്പെട്ട പാഠങ്ങൾ

  • വീട്ടു​കാ​രും കൂട്ടു​കാ​രും യഹോ​വയെ സേവി​ക്കു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾ യഹോ​വയെ വിശ്വസ്‌ത​മാ​യി സേവി​ക്കു​ക

  • നിങ്ങൾ യഹോ​വയെ ഉപേക്ഷി​ച്ചാൽ എല്ലാം കുഴപ്പ​ത്തി​ലാ​കും; പക്ഷേ യഹോ​വ​യോ​ടു പറ്റിനി​ന്നാൽ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കും

  • മറ്റു വഴി​യൊ​ന്നും ഇല്ലെന്നു കരുതുന്ന സമയത്ത്‌, നിങ്ങൾ ഒരിക്ക​ലും ചിന്തി​ക്കാത്ത വിധത്തിൽ യഹോവ മിക്ക​പ്പോ​ഴും തന്റെ ശക്തി പ്രകട​മാ​ക്കും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക