വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 24 പേ. 27-28
  • പൗലോസ്‌ സഭകൾക്ക്‌ ലേഖനങ്ങൾ എഴുതു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പൗലോസ്‌ സഭകൾക്ക്‌ ലേഖനങ്ങൾ എഴുതു​ന്നു
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • വിശ്വാ​സം, സദാചാ​രം, സ്‌നേഹം എന്നിവയെ സംബന്ധി​ക്കു​ന്ന ഉപദേ​ശ​ങ്ങൾ
    ബൈബിൾ നൽകുന്ന സന്ദേശം
  • തിമൊഥെയൊസ്‌—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
    വീക്ഷാഗോപുരം—1999
  • പൗലോസ്‌ റോമിൽ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സകല പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ഒരുവൻ
    ഏകസത്യദൈവത്തെ ആരാധിക്കുക
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 24 പേ. 27-28
വീട്ടുതടങ്കലിലായിരിക്കുമ്പോൾ പൗലോസ്‌ ഒരു ലേഖനം എഴുതിക്കുന്നു

ഭാഗം 24

പൗലോസ്‌ സഭകൾക്ക്‌ ലേഖനങ്ങൾ എഴുതുന്നു

പൗലോ​സി​ന്റെ ലേഖനങ്ങൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ ബലപ്പെടുത്തുന്നു

യഹോ​വ​യു​ടെ ഉദ്ദേശ്യം നിവർത്തി​ക്ക​പ്പെ​ടു​ന്ന​തിൽ ക്രിസ്‌തീ​യ സഭ ഒരു മുഖ്യ പങ്ക്‌ വഹിക്കു​മാ​യി​രു​ന്നു. പക്ഷേ സഭ സ്ഥാപി​ത​മാ​യി അധികം കഴിയും​മുമ്പ്‌ അതിലെ അംഗങ്ങൾക്ക്‌ എതിരാ​ളി​ക​ളിൽനിന്ന്‌ ഉപദ്ര​വ​ങ്ങൾ ഉണ്ടാകാൻതു​ട​ങ്ങി. ഇതുകൂ​ടാ​തെ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സ​ത്തെ അപകട​പ്പെ​ടു​ത്താൻപോന്ന ചില പ്രശ്‌ന​ങ്ങൾ സഭയ്‌ക്കു​ള്ളിൽത്ത​ന്നെ ഉണ്ടായി​രു​ന്നു. ഈ സാഹച​ര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തോ​ടു​ള്ള വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കു​മാ​യി​രു​ന്നോ? ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമായ 21 ലേഖനങ്ങൾ അവർക്ക്‌ ആവശ്യ​മാ​യ ബുദ്ധി​യു​പ​ദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകി.

അതിൽ റോമർമു​തൽ എബ്രാ​യർവ​രെ​യു​ള്ള 14 ലേഖനങ്ങൾ എഴുതി​യത്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സാണ്‌. ലേഖന​ങ്ങ​ളിൽ ചിലത്‌ വ്യക്തി​കൾക്കും മറ്റുചി​ലത്‌ സഭകൾക്കും എഴുതി​യ​താ​യി​രു​ന്നു. ഈ വ്യക്തി​ക​ളു​ടെ അല്ലെങ്കിൽ സഭകളു​ടെ പേരി​ലാണ്‌ ലേഖനങ്ങൾ അറിയ​പ്പെ​ടു​ന്നത്‌. പൗലോസ്‌ തന്റെ ലേഖന​ങ്ങ​ളിൽ പരാമർശി​ച്ച ചില വിഷയങ്ങൾ നമുക്കു നോക്കാം.

ധാർമി​ക​ത​യും പെരു​മാ​റ്റ​വും. വ്യഭി​ചാ​ര​വും പരസം​ഗ​വും ഗൗരവ​സ്വ​ഭാ​വ​മു​ള്ള മറ്റ്‌ പാപങ്ങ​ളും ചെയ്യു​ന്ന​വർ “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യി​ല്ല.” (ഗലാത്യർ 5:19-21; 1 കൊരി​ന്ത്യർ 6:9-11) ദൈവ​ത്തി​ന്റെ ആരാധകർ ഏതു ദേശക്കാ​രാ​യാ​ലും ഐക്യ​ത്തിൽ വർത്തി​ക്ക​ണം. (റോമർ 2:11; എഫെസ്യർ 4:1-6) അവർ സഹായം ആവശ്യ​മു​ള്ള സഹവി​ശ്വാ​സി​ക​ളെ സന്തോ​ഷ​ത്തോ​ടെ പിന്തു​ണ​യ്‌ക്ക​ണം. (2 കൊരി​ന്ത്യർ 9:7) ‘ഇടവി​ടാ​തെ പ്രാർഥി​ക്കാൻ” പൗലോസ്‌ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞു. അതെ, പ്രാർഥ​ന​യിൽ ഹൃദയം യഹോ​വ​യ്‌ക്കു മുമ്പാകെ പകരാൻ അവൻ ക്രിസ്‌ത്യാ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 തെസ്സ​ലോ​നി​ക്യർ 5:17; 2 തെസ്സ​ലോ​നി​ക്യർ 3:1; ഫിലി​പ്പി​യർ 4:6, 7) വിശ്വാ​സ​ത്തോ​ടു​കൂ​ടിയ പ്രാർഥ​ന​കൾക്കു മാത്രമേ ദൈവം ചെവി​ചാ​യ്‌ക്കൂ.—എബ്രായർ 11:6.

സന്തുഷ്ട കുടും​ബം കെട്ടി​പ്പ​ടു​ക്കാൻ എങ്ങനെ സാധി​ക്കും? ഭർത്താവ്‌ ഭാര്യയെ സ്വന്തം ശരീര​ത്തെ​യെ​ന്ന​പ്പോ​ലെ സ്‌നേ​ഹി​ക്ക​ണം. ഭാര്യ​യ്‌ക്ക്‌ ഭർത്താ​വി​നോട്‌ ആഴമായ ബഹുമാ​ന​മു​ണ്ടാ​യി​രി​ക്കണം. മക്കൾ മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്ക​ണം; അത്‌ ദൈവത്തെ പ്രസാ​ദി​പ്പി​ക്കും. മാതാ​പി​താ​ക്കൾ ദൈവിക തത്ത്വങ്ങൾക്ക്‌ അനുസൃ​ത​മാ​യി മക്കൾക്ക്‌ മാർഗ​നിർദേ​ശം നൽകു​ക​യും സ്‌നേ​ഹ​പൂർവം അവരെ പരിശീ​ലി​പ്പി​ക്കു​ക​യും വേണം.—എഫെസ്യർ 5:22–6:4; കൊ​ലോ​സ്സ്യർ 3:18-21.

പൗലോസ്‌ ലേഖനങ്ങൾ എഴുതിയ ഇടങ്ങൾ സൂചിപ്പിക്കുന്ന മാപ്പ്‌

ദൈവ​ത്തി​ന്റെ ഉദ്ദേശ്യം. മോ​ശെ​യി​ലൂ​ടെ നൽകപ്പെട്ട ന്യായ​പ്ര​മാ​ണം ക്രിസ്‌തു​വി​ന്റെ ആഗമനം​വ​രെ​യും ഇസ്രാ​യേ​ല്യ​രെ സംരക്ഷി​ക്കു​ക​യും വഴിന​ട​ത്തു​ക​യും ചെയ്‌തു. (ഗലാത്യർ 3:24) എന്നിരു​ന്നാ​ലും ദൈവത്തെ ആരാധി​ക്കു​ന്ന​തിന്‌ ക്രിസ്‌ത്യാ​നി​കൾ ന്യായ​പ്ര​മാ​ണം പിൻപ​റ്റേ​ണ്ട​തി​ല്ല. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അർഥം, ദൈവ​ത്തി​ന്റെ ഉദ്ദേശ്യം ക്രിസ്‌തു​വിൽ എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ എബ്രാ​യർക്കു​ള്ള (ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു​മുമ്പ്‌ യഹൂദ മതം ആചരി​ച്ചി​രു​ന്ന​വർ) ലേഖന​ത്തിൽ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. ന്യായ​പ്ര​മാ​ണ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന പല കാര്യ​ങ്ങൾക്കും പ്രാവ​ച​നി​ക അർഥമു​ണ്ടാ​യി​രു​ന്നു​വെന്ന്‌ പൗലോസ്‌ വ്യക്തമാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌ മൃഗയാ​ഗ​ങ്ങൾ മുൻനി​ഴ​ലാ​ക്കി​യത്‌ പാപ​മോ​ച​നം സാധ്യ​മാ​ക്കു​ന്ന യേശു​വി​ന്റെ ബലിമ​ര​ണ​ത്തെ​യാണ്‌. (എബ്രായർ 10:1-4) യേശു​വി​ന്റെ മരണ​ത്തോ​ടെ, ന്യായ​പ്ര​മാ​ണ ഉടമ്പടി ദൈവം റദ്ദാക്കി. മേലാൽ അത്‌ ആവശ്യ​മി​ല്ലാ​യി​രു​ന്നു.—കൊ​ലോ​സ്സ്യർ 2:13-17; എബ്രായർ 8:13.

പൗലോസിന്റെ ലേഖനം വായിക്കുന്നത്‌ കേൾക്കുന്ന ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌തീയ സഭ

സഭയുടെ സംഘാ​ട​നം. സഭയിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ കയ്യേൽക്കാൻ സന്നദ്ധരാ​കു​ന്ന പുരു​ഷ​ന്മാർക്ക്‌ ഉയർന്ന ധാർമിക മൂല്യ​ങ്ങ​ളും ബൈബി​ളിൽ പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന ആത്മീയ യോഗ്യ​ത​ക​ളും ഉണ്ടായി​രി​ക്ക​ണം. (1 തിമൊ​ഥെ​യൊസ്‌ 3:1-10, 12, 13; തീത്തൊസ്‌ 1:5-9) യഹോ​വ​യാം​ദൈ​വ​ത്തി​ന്റെ ആരാധകർ ക്രമമാ​യി ഒരുമി​ച്ചു കൂടി​വ​രു​ക​യും പരസ്‌പ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യണം. (എബ്രായർ 10:24, 25) ആരാധ​ന​യ്‌ക്കു​ള്ള അത്തരം യോഗങ്ങൾ ആത്മീയ​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും പ്രബോ​ധ​നാ​ത്മ​ക​വും ആയിരി​ക്ക​ണം.—1 കൊരി​ന്ത്യർ 14:26, 31.

തിമൊ​ഥെ​യൊ​സി​നുള്ള രണ്ടാം ലേഖനം എഴുതുന്ന സമയത്ത്‌ പൗലോസ്‌ ന്യായ​വി​ധി കാത്ത്‌ റോമിൽ തടവിൽ കഴിയു​ക​യാ​യി​രു​ന്നു. അവനെ ചെന്നു​കാ​ണാൻ ചുരുക്കം ചിലരേ ധൈര്യ​പ്പെ​ട്ടു​ള്ളൂ. തനിക്ക്‌ ഇനി അധിക​കാ​ല​മി​ല്ലെന്ന്‌ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. “ഞാൻ നല്ല പോർ പൊരു​തി; ഓട്ടം തികച്ചി​രി​ക്കു​ന്നു; എന്റെ വിശ്വാ​സം ഞാൻ കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ അവൻ പറഞ്ഞു. (2 തിമൊ​ഥെ​യൊസ്‌ 4:7) സാധ്യ​ത​യ​നു​സ​രിച്ച്‌ അധികം താമസി​യാ​തെ വിശ്വാ​സ​ത്തി​ന്റെ പേരിൽ അവൻ വധിക്ക​പ്പെ​ട്ടു. എങ്കിലും അവൻ എഴുതിയ ലേഖനങ്ങൾ ഇന്നും സത്യാ​രാ​ധ​കർക്ക്‌ ഒരു മാർഗ​ദീ​പ​മാ​യി വർത്തി​ക്കു​ന്നു.

—റോമർ, 1 കൊരി​ന്ത്യർ, 2 കൊരി​ന്ത്യർ, ഗലാത്യർ, എഫേസ്യർ, ഫിലി​പ്പി​യർ, കൊ​ലോ​സ്യർ, 1 തെസ്സ​ലോ​നി​ക്യർ, 2 തെസ്സ​ലോ​നി​ക്യർ, 1 തിമൊ​ഥെ​യൊസ്‌, 2 തിമൊ​ഥെ​യൊസ്‌, തീത്തൊസ്‌, ഫിലെ​മോൻ, എബ്രായർ എന്നിവയെ ആധാര​മാ​ക്കി​യു​ള്ളത്‌.

  • ധാർമി​ക​ത​യെ​യും പെരു​മാ​റ്റ​ത്തെ​യും കുറിച്ച്‌ പൗലോസ്‌ എന്ത്‌ ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ നൽകുന്നു?

  • ദൈവ​ത്തി​ന്റെ ഉദ്ദേശ്യം ക്രിസ്‌തു​വിൽ നിവൃ​ത്തി​യേ​റു​ന്ന​തി​നെ​ക്കു​റിച്ച്‌ പൗലോസ്‌ എന്തു പറഞ്ഞു?

  • സഭയുടെ സംഘാ​ട​ന​ത്തി​നു​ള്ള എന്തു നിർദേ​ശ​ങ്ങ​ളാണ്‌ പൗലോസ്‌ നൽകി​യത്‌?

വാഗ്‌ദത്ത സന്തതി ആരാണ്‌?

ആദാമും ഹവ്വായും പാപം​ചെ​യ്‌ത​തി​നെ തുടർന്ന്‌ ദൈവം പാമ്പി​നോ​ടു പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും.” (ഉല്‌പത്തി 3:15) ആലങ്കാ​രി​കാർഥ​ത്തി​ലുള്ള ഒരു പ്രസ്‌താ​വ​ന​യാ​ണിത്‌. ആ ‘പഴയ പാമ്പ്‌’ പിശാ​ചാ​ണെന്ന്‌ തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നു. (വെളി​പാട്‌ 12:9) ദൈവം വാഗ്‌ദാ​നം ചെയ്‌ത സന്തതി അഥവാ വിമോ​ച​കൻ ആരാ​ണെ​ന്നു​ള്ളത്‌ ഒരു രഹസ്യ​മാ​യി​രു​ന്നു. നൂറ്റാ​ണ്ടു​ക​ളി​ലൂ​ടെ, പടിപ​ടി​യാ​യി​ട്ടാണ്‌ ദൈവം ആ രഹസ്യ​ത്തി​ന്റെ ചുരു​ള​ഴി​ച്ചത്‌. അത്‌ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു നോക്കാം.

ആദാമും ഹവ്വായും പാപം​ചെ​യ്‌ത്‌ ഏതാണ്ട്‌ 2,000 വർഷം കഴിഞ്ഞ​പ്പോൾ, അബ്രാ​ഹാ​മി​ന്റെ വംശപ​ര​മ്പ​ര​യി​ലാ​യി​രി​ക്കും വാഗ്‌ദത്ത സന്തതി വരുന്ന​തെന്ന്‌ യഹോവ സൂചി​പ്പി​ച്ചു. (ഉല്‌പത്തി 22:17, 18) ഈ “സന്തതി”യുടെ പ്രാഥ​മി​ക ഘടകം മിശിഹാ അഥവാ യേശു​ക്രി​സ്‌തു​വാ​ണെന്ന്‌ നൂറ്റാ​ണ്ടു​കൾക്കു​ശേ​ഷം പൗലോസ്‌ അപ്പൊ​സ്‌ത​ലൻ വെളി​പ്പെ​ടു​ത്തി. (ഗലാത്യർ 3:16) യേശു വധിക്ക​പ്പെ​ട്ട​പ്പോൾ ഉല്‌പത്തി 3:15-ൽ പറയ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ ആലങ്കാ​രി​കാർഥ​ത്തിൽ അവന്റെ ‘കുതി​കാ​ലി​നു’ പരി​ക്കേ​റ്റു. എന്നാൽ ദൈവം ഒരു ആത്മസ്വ​രൂ​പി​യാ​യി യേശു​വി​നെ ഉയിർപ്പി​ച്ചു. അങ്ങനെ അവൻ “ആത്മാവിൽ ജീവി​പ്പി​ക്ക”പ്പെട്ടു.—1 പത്രോസ്‌ 3:18.

“സന്തതി”യുടെ ഉപഭാ​ഗ​മാ​യി 1,44,000 മനുഷ്യർ അടങ്ങുന്ന ഒരു കൂട്ടം ഉണ്ടായി​രി​ക്ക​ണ​മെ​ന്ന​തും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രു​ന്നു. (ഗലാത്യർ 3:29; വെളി​പാട്‌ 14:1) സ്വർഗീയ രാജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കു​ന്ന​തിന്‌ അവരും ആത്മിക​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.—റോമർ 8:16, 17.

സ്വർഗ​ത്തിൽ വാഴുന്ന ശക്തനായ രാജാ​വെ​ന്ന​നി​ല​യിൽ യേശു​ക്രി​സ്‌തു പിശാ​ചി​ന്റെ സന്തതിയെ, അതായത്‌ ദുഷ്ടമ​നു​ഷ്യ​രെ​യും സാത്താ​നോ​ടൊ​പ്പം ചേർന്ന ദുഷ്ടദൂ​ത​ന്മാ​രെ​യും താമസി​യാ​തെ ഉന്മൂല​നം​ചെ​യ്യും. (യോഹ​ന്നാൻ 8:44; എഫെസ്യർ 6:12) അനുസ​ര​ണ​ശീ​ല​മു​ള്ള മനുഷ്യർ യേശു​വി​ന്റെ ഭരണത്തിൻകീ​ഴിൽ യഥാർഥ സമാധാ​ന​വും സന്തോ​ഷ​വും അനുഭ​വി​ക്കും. ഒടുവിൽ യേശു​ക്രി​സ്‌തു സർപ്പത്തി​ന്റെ “തല തകർക്കും” അതായത്‌, പിശാ​ചി​നെ എന്നന്നേ​ക്കു​മാ​യി നശിപ്പി​ച്ചു​ക​ള​യും.—എബ്രായർ 2:14.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക