ഭാഗം 2
‘യേശു പഠിപ്പിക്കുകയും സന്തോഷവാർത്ത പ്രസംഗിക്കുകയും ചെയ്തു’
മരപ്പണിക്കാരൻ, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ, രോഗങ്ങൾ സൗഖ്യമാക്കുന്നവൻ തുടങ്ങി പല വിശേഷണങ്ങളും യേശുവിന് ഉണ്ടായിരുന്നു. എന്നിരുന്നാലും “ഗുരുവേ” എന്നാണ് ആളുകൾ യേശുവിനെ സംബോധന ചെയ്തിരുന്നത്. കാരണം, ‘പഠിപ്പിക്കുകയും സന്തോഷവാർത്ത പ്രസംഗിക്കുകയും ചെയ്യുന്നതിന്’ യേശു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. (മത്തായി 4:23) യേശുവിന്റെ അനുഗാമികളായ നമുക്കും ഇതേ വേലതന്നെയാണ് നിർവഹിക്കാനുള്ളത്. പ്രസംഗ, പഠിപ്പിക്കൽ വേലയിൽ യേശു വെച്ച മാതൃകയെയും നമുക്ക് അത് എങ്ങനെ പകർത്താമെന്നതിനെയും കുറിച്ച് നാം ഈ ഭാഗത്ത് പഠിക്കുന്നതായിരിക്കും.