ഈ ലഘുപത്രിക ഉപയോഗിക്കേണ്ട വിധം
ഈ ലഘുപത്രിക ഒരു ബൈബിൾപഠന പദ്ധതിയായി സംവിധാനം ചെയ്തിരിക്കുന്നു. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? പിൻവരുന്ന പരിപാടി ഞങ്ങൾ നിർദേശിക്കുന്നു: ഓരോ പാഠത്തിന്റെയും തുടക്കത്തിൽ ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും പിന്നാലെയുളള വലയങ്ങളിൽ ഉത്തരം അടങ്ങിയിരിക്കുന്ന ഖണ്ഡികകളുടെ നമ്പർ നിങ്ങൾ കാണും. ആദ്യം ചോദ്യങ്ങൾ മുഴുവൻ വായിക്കുക. അവയെക്കുറിച്ചു ചിന്തിക്കുക. പിന്നീട് ഓരോ ഖണ്ഡികയും വായിക്കുകയും നിങ്ങളുടെ ബൈബിളിൽ തിരുവെഴുത്തുകൾ എടുത്തുനോക്കുകയും ചെയ്യുക. ഒരു പാഠം പൂർത്തിയാക്കിക്കഴിയുമ്പോൾ ചോദ്യങ്ങളിലേക്കു തിരിച്ചു പോയി ഓരോ ചോദ്യത്തിനുമുളള ബൈബിളിന്റെ ഉത്തരം ഓർമിക്കാൻ ശ്രമിക്കുക. മുഴു ലഘുപത്രികയും പൂർത്തിയാക്കിക്കഴിയുമ്പോൾ തിരിച്ചു പോയി ചോദ്യങ്ങളെല്ലാം പുനരവലോകനം ചെയ്യുക.
മററു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, തിരുവെഴുത്ത് ഉദ്ധരണികൾ ‘സത്യവേദപുസ്തക’ത്തിൽനിന്നാണ്. NW വരുന്നിടത്ത്, പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിൽ ആധുനികഭാഷയിലുളള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പരാമർശങ്ങളോടുകൂടിയതിൽനിന്നാണ്