നിങ്ങളുടെ കുടുംബത്തിനുള്ള മറ്റു സഹായികൾ
നിങ്ങളുടെ കുടുംബത്തിനുവേണ്ടി വിലയുളള മററു സഹായികളെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? പിൻവരുന്നവയിൽ ഒന്നോ എല്ലാമോ നിങ്ങൾക്ക് സമ്പാദിക്കാം:
മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ. ഈ പുസ്തകം കുട്ടികളെ ഉദ്ദേശിച്ചുളളതാണ്. അത് കുട്ടികളെയും മാതാപിതാക്കളെയും പരസ്പരം അടുപ്പിക്കുന്ന പഠിപ്പിക്കൽ രീതികൾ ഉപയോഗിക്കുകയും പഠനം ആനന്ദപ്രദമാക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിന്റെ മുഖ്യ ലക്ഷ്യം കുട്ടികളെ ബൈബിളിന്റെ ഉന്നതധാർമ്മിക നിലവാരങ്ങൾ പഠിപ്പിക്കുകയാണ്. ശരിയായ ജീവിത പ്രമാണങ്ങൾ ചെറുപ്പക്കാരെ പഠിപ്പിക്കുന്നതിനാൽ ഏതൽക്കാലപ്രശ്നങ്ങളെ നേരിടുന്നതിന് നിങ്ങൾ വാസ്തവത്തിൽ അവരെ സഹായിക്കും. മനോഹരമായ വിശദീകരണചിത്രങ്ങൾ സഹിതം സുഗ്രാഹ്യമായ ഭാഷയിൽ 192 പേജുളള പോക്കററ് സൈസ് പുസ്തകം. 10 രൂപാ മാത്രം. തപാൽ ചെലവടച്ച് അയച്ചുകൊടുക്കുന്നു.
നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക. ഈ പുസ്തകം ഇന്നത്തെ ലോകത്തിന്റെ അധാർമ്മിക സ്വാധീനങ്ങളെ ചെറുത്തുനിൽക്കുന്നതിന് 13-നും 19-നും മദ്ധ്യേ പ്രായമുളളവരെ സഹായിക്കും. അവിശ്വസ്തത, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം, ലൈംഗികധാർമ്മികത , ഡേററിങ്ങും കോർട്ട്ഷിപ്പും ഇവ ചർച്ച ചെയ്തിരിക്കുന്ന ചില വിഷയങ്ങളാണ്. 192 പേജുളള പോക്കററ് സൈസ് പുസ്തകം. 10 രൂപാ മാത്രം.
നിങ്ങൾക്ക യിൽ എന്നെന്നേക്കും ജീവിക്കാൻ കഴിയും. മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു; 256 പേജുകൾ. അടിസ്ഥാന ബൈബിൾ സത്യങ്ങൾ ഉൾപ്പെടുത്തുകയും ഒരു ഭൗമിക പരദീസയിലെ നിത്യജീവന്റെ പ്രത്യാശയെ വിശേഷവൽക്കരിക്കുകയും ചെയ്യുന്നു. മനസ്സിലാക്കാൻ എളുപ്പം. ക.30 Watchtower-ന് എഴുതുക.