ആമുഖം
ഇന്ന് ബഹുമാനം അപൂർവമായി മാത്രമേ കാണാനാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ആരെങ്കിലും ബഹുമാനം കാണിച്ചാൽ ആളുകൾ അതിശയിക്കുന്നു. ബഹുമാനം വംശനാശഭീഷണി നേരിടുന്ന ജീവിയെപ്പോലെയാണെന്നു പറയാം.
ഇന്നു മിക്ക ആളുകൾക്കും മാതാപിതാക്കളോടും പ്രായമായവരോടും പോലീസുകാരോടും തൊഴിലുടമയോടും അധ്യാപകരോടും എല്ലാമുള്ള ബഹുമാനം കുറഞ്ഞുവരുകയാണ്. അതുപോലെ സോഷ്യൽമീഡിയയിൽ ആളുകൾ മറ്റുള്ളവരെക്കുറിച്ച് ഇടുന്ന മോശമായ അഭിപ്രായങ്ങളുടെ എണ്ണവും വർധിച്ചുവരുന്നു. ഒരു മാസിക പറയുന്നതനുസരിച്ച് (Harvard Business Review) ആളുകളുടെ അനാദരവോടെയുള്ള പെരുമാറ്റം “കൂടിക്കൂടി വരുകയാണ്. . . . അത്തരത്തിലുള്ള ഒരുപാട് റിപ്പോർട്ടുകളും ആളുകളിൽനിന്ന് ഇപ്പോൾ കിട്ടുന്നുണ്ട്.”