ദൈവത്തോടു കൂടുതൽ അടുക്കാൻ കഴിയുന്ന വിധം
യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണെന്ന് അനേകരും വിലമതിപ്പോടെ പറയാറുണ്ട്. ഒരു വായനക്കാരി ഇങ്ങനെ എഴുതി: “ഞാൻ ഇതു വായിച്ചുകഴിഞ്ഞതേയുള്ളൂ, ഇത്രത്തോളം എന്റെ ഉള്ളിൽത്തട്ടിയ മറ്റൊന്നില്ല, യഹോവ യഥാർഥത്തിൽ എത്രമാത്രം സ്നേഹവും കരുതലും ദയയും ആർദ്രതയും ഉള്ള പിതാവാണെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചതിനു നിങ്ങൾക്കു നന്ദി.”
വേറൊരു വ്യക്തി തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത് ഈ വാക്കുകളിലൂടെയാണ്: “ഈ പുസ്തകം എന്റെ പിതാവിനെ കൂടുതൽ അടുത്തറിയാൻ, അവന്റെ സർവശ്രേഷ്ഠമായ വിചാരങ്ങളെയും നമ്മോടെല്ലാമുള്ള ആഴമായ സ്നേഹാർദ്രതയെയും കുറിച്ച് അറിയാനുള്ള അവസരം എനിക്കു തരുന്നു. വിലയേറിയ, ഉജ്ജ്വലവും ചേതോഹരവുമായ ഒരു രത്നം കൈയിൽപിടിച്ച് അതിന്റെ ഓരോ പ്രതലവും മെല്ലെ പരിശോധിക്കുന്നതുപോലെയാണ് അതിന്റെ വായന. ഓരോ അധ്യായവും മുമ്പിലത്തെ അധ്യായത്തെക്കാൾ ഉത്കൃഷ്ടമാണ്.”
മറ്റൊരു സ്ത്രീയുടെ അഭിപ്രായം ശ്രദ്ധിക്കുക: “യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. അവസാനത്തെ രണ്ടു ഖണ്ഡികകൾ വായിച്ചപ്പോൾ എനിക്കു പലതവണ വായന നിറുത്തേണ്ടിവന്നു, സ്നേഹവും ഭയാദരവും നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തോടെ അവനോടു പ്രാർഥിക്കാൻവേണ്ടി. യഹോവയോടുള്ള എന്റെ വിലമതിപ്പ് അത്ര ആഴമുള്ളതായിത്തീർന്നിരിക്കുന്നു!”
320 പേജുള്ള ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്കും സമാനമായ വികാരങ്ങൾ അനുഭവപ്പെടുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g04 11/22)
□ കടപ്പാടുകളൊന്നും കൂടാതെ, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.