പ്രഭാവം ചെലുത്തിയ ഒരു പുസ്തകം
ഇന്ന് വളരെയധികം യുവജനങ്ങൾ, മാറിമാറി വരുന്ന ഫാഷനുകളും അശ്രദ്ധമായ വസ്ത്രധാരണരീതികളും പിൻപറ്റുന്നതിനാൽ ആരെങ്കിലും നല്ലരീതിയിൽ, മാന്യമായി വസ്ത്രം ധരിച്ചു കാണുന്നതു കണ്ണുകൾക്കു കുളിർമ പകരുന്നു. മുൻ സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായിരുന്ന കിർഗിസ്ഥാനിലെ ബാലിഹ്ച്ചി നഗരത്തിലെ ഒരു കൂട്ടം യുവജനങ്ങൾ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രത്തിലേതുപോലെ വസ്ത്രം ധരിച്ച് ഒരു ഫോട്ടോ എടുക്കണമെന്ന് തീരുമാനിച്ചു. അവർ ഒരു സ്റ്റുഡിയോയിൽ പോയി അത്തരം ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതോടൊപ്പമുള്ള ചിത്രം അവിടത്തെ ഫോട്ടോഗ്രാഫർ എടുത്തതാണ്.
ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ യുവജനങ്ങൾ, പുസ്തകം ഫോട്ടോഗ്രാഫർക്കു കൊടുത്തിട്ടു പോയി. ബൈബിളിൽ വിശ്വാസമില്ലാതിരുന്ന ആ സ്ത്രീക്ക് അപ്പോൾ പുസ്തകത്തോട് ഒട്ടും താത്പര്യം തോന്നിയില്ല. എന്നിരുന്നാലും, ഫോട്ടോ വാങ്ങാനായി കുറച്ചു ദിവസങ്ങൾക്കു ശേഷം യുവജനങ്ങൾ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ജീവിതത്തിൽ ഒരിക്കലും താൻ ഇതുപോലൊരു പുസ്തകം വായിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ബൈബിൾ ഇത്ര നല്ല പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നുണ്ടെന്ന് താൻ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു. കൂടുതൽ അറിയാൻ ആഗ്രഹിച്ച അവർ ബൈബിൾ പഠിക്കാൻ തുടങ്ങി.
ഇന്ന് യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ അവരെ സഹായിക്കും വിധം തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 4-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക. (g03 11/22)
□ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: