അദ്ദേഹത്തിന്റെ മരണം പലരെയും ദുഃഖത്തിലാഴ്ത്തി
ഈ വർഷം ജനുവരി 12-ന് വാഷിങ്ടൺ ഡി.സി.-യിലെ ഒരു ഗവൺമെന്റ് കെട്ടിടത്തിൽ പണിയെടുത്തുകൊണ്ടിരിക്കെ പരിക്കേറ്റതു മൂലം അവിടത്തെ ഒരു ചീഫ് ഇലക്ട്രീഷ്യനായ ജെസ്സി ബാൺസ് മരിച്ചു. 1995 മുതൽ അദ്ദേഹം അവിടെ ജോലി ചെയ്തിരുന്നതാണ്. “എല്ലാവർക്കും ജെസ്സിയെ വലിയ ഇഷ്ടമായിരുന്നു,” മാനേജർമാരിൽ ഒരാൾ പറഞ്ഞു. ഒരു അസ്സിസ്റ്റന്റ് ഭാരവാഹി ജെസ്സിയെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഒന്നു പരിചയപ്പെട്ടാൽ പിന്നെ മറക്കുകയില്ലാത്ത തരം വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.” അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു: “അദ്ദേഹം ഒരിക്കലും തന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചിരുന്നില്ല. എന്നാൽ ആരെങ്കിലും മോശമായ ഭാഷ ഉപയോഗിക്കുന്നതു കേട്ടാൽ കുറച്ചു കൂടെ നന്നായിട്ടു പെരുമാറാൻ അദ്ദേഹം അവരോടു പറയുമായിരുന്നു.”
മരിക്കുമ്പോൾ 48 വയസ്സായിരുന്നു ജെസ്സിക്ക്. 1993 മുതൽ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരുന്നു. രണ്ട് ഗവൺമെന്റ് ഉദ്യോഗസ്ഥർ ജെസ്സിയുടെ വിധവ മോറിനെ ഒരു സന്ദർശനത്തിനു ക്ഷണിച്ചു. മാർച്ച് 20-ാം തീയതി മോറിൻ അവരെ ചെന്നു കണ്ടു. മോറിൻ അവർക്ക് ഓരോരുത്തർക്കും നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയും യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന (ഇംഗ്ലീഷ്) എന്ന വീഡിയോയും നൽകി. രണ്ടുപേരും ആ സമ്മാനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു. അടുത്തകാലത്തു മരണമടഞ്ഞ തന്റെ പിതാവിന്റെ വിയോഗത്തിൽ ദുഃഖിതനായി കഴിയുന്ന തനിക്ക് ഈ സന്ദർശനം വളരെ സഹായകം ആയിരുന്നുവെന്ന് അവരിൽ ഒരാൾ പറഞ്ഞു.
ഒരുപക്ഷേ നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ 32 പേജുള്ള നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയുടെ വായനയിൽനിന്ന് ആശ്വാസം കണ്ടെത്താൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g02 11/22)
□ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.