‘അതെന്റെ ജീവൻ രക്ഷിച്ചെന്നു പറയാം!’
കുറെ ആഴ്ചകളായി വിമ്മിഷ്ടം അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും “ആ രോഗ ലക്ഷണങ്ങൾ ഞാൻ അത്ര കാര്യമാക്കിയില്ല,” ക്ലൗസ് വിശദീകരിക്കുന്നു. പക്ഷേ അദ്ദേഹം വ്യത്യസ്തമായി ചിന്തിക്കാൻ ഇടയാക്കിയ ഒരു കാര്യം സംഭവിച്ചു.
“വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും മുൻ ലക്കങ്ങൾ കിടക്കയ്ക്ക് അരികെയുള്ള മേശയിൽ വെക്കുന്ന പതിവ് എനിക്കുണ്ട്,” ക്ലൗസ് വിവരിക്കുന്നു. “ഒരു ദിവസം വൈകിട്ട്, 2001 മാർച്ച് 22 ലക്കം ഉണരുക! (ഇംഗ്ലീഷ്) എടുത്ത് വെറുതെ മറിച്ചു നോക്കുമ്പോൾ ‘രക്ത ചംക്രമണ വ്യവസ്ഥയിലെ അത്ഭുതങ്ങൾ’ എന്ന ലേഖനം എന്റെ കണ്ണിൽപ്പെട്ടു. അതു വായിച്ച ഉടൻ എനിക്കു മനസ്സിലായി, എനിക്കുള്ള ലക്ഷണങ്ങൾ അൻജൈന രോഗത്തിന്റേതുമായി ഒത്തുവരുന്നുണ്ടെന്ന്.”
ഒട്ടും സമയം കളയാതെ ക്ലൗസ് സമീപത്തുള്ള ആശുപത്രിയിൽ പോയി പരിശോധനയ്ക്കു വിധേയനായി. അദ്ദേഹത്തിന്റെ ഹൃദയ ധമനികൾക്കു രോഗം ബാധിച്ചിരിക്കുന്നതായി തെളിഞ്ഞു. താമസംവിനാ ചികിത്സ ആരംഭിച്ചു. ‘താങ്കൾ ഭാഗ്യവാനാണ്,’ ഡോക്ടർ ക്ലൗസിനോടു പറഞ്ഞു. കാരണം ചികിത്സ തേടിയില്ലായിരുന്നെങ്കിൽ അതു ഗുരുതരമായ ഹൃദയാഘാതത്തിന് ഇടയാക്കുമായിരുന്നു. “ഉണരുക! എന്റെ ജീവൻ രക്ഷിച്ചെന്നു പറയാം!” എന്ന് ക്ലൗസ് ഈ മാസികയുടെ പ്രസാധകർക്ക് എഴുതി.
മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾ പോലുള്ള സൃഷ്ടിയിലെ അത്ഭുതങ്ങൾ അവതരിപ്പിക്കുക മാത്രമല്ല ഉണരുക! ചെയ്യുന്നത്. ഈ മാസികയുടെ 4-ാം പേജിൽ ഉണരുക! പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശ്യം നൽകിയിരിക്കുന്നത് ഇപ്രകാരമാണ്: ‘അത്യന്തം പ്രധാനമായി, സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദാനത്തിൽ ഉണരുക! വിശ്വാസം കെട്ടുപണി ചെയ്യുന്നു.’
അതിനുള്ള സഹായമെന്ന നിലയിൽ, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രിക ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g02 10/22)
□ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.