‘കൂടുതൽ അറിയാൻ ഞാൻ അതിയായി ആഗ്രഹിച്ചു’
കഴിഞ്ഞ വർഷം ഒരു സ്ത്രീ ഇങ്ങനെ എഴുതി: “ഞാൻ അഭ്യർഥിച്ച പ്രകാരം, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഇന്നലെ എനിക്കു തപാലിൽ കിട്ടി.” ഈ ലഘുപത്രികയുടെ രണ്ടു പരസ്യങ്ങൾ തനിക്കു മുമ്പു കിട്ടിയിരുന്നുവെന്ന് അവർ വിശദീകരിച്ചു. “ലഘുപത്രികയ്ക്കായി ഞാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു, കാരണം പരസ്യം വായിച്ചപ്പോൾ അതിനെ കുറിച്ചു കൂടുതൽ അറിയാൻ അതിയായ ആഗ്രഹം തോന്നി,” അവർ പറഞ്ഞു. “ലഭിച്ച ഉടൻതന്നെ ആ ലഘുപത്രിക ഞാൻ വായിക്കാൻ തുടങ്ങി. നിങ്ങളുടെ ലഘുപത്രികയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും യുക്തിസഹവും ബൈബിളധിഷ്ഠിതവുമാണ്.”
അവർ ഇങ്ങനെ ഉപസംഹരിച്ചു: “വായിച്ച കാര്യങ്ങൾ ഞാൻ ജീവിതത്തിൽ അടിയന്തിരമായി ബാധകമാക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു.”
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക വായിക്കുന്നതിൽനിന്നു നിങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. “യേശുക്രിസ്തു ആരാണ്?” എന്ന താത്പര്യജനകമായ പാഠത്തിനു പുറമേ “ദൈവം ആരാണ്?,” “ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?,” “ദൈവരാജ്യം എന്താണ്?” തുടങ്ങിയ പാഠങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g02 9/8)
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.