അവരെല്ലാം അതു സ്വീകരിച്ചു
ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് 10-15 മിനിട്ടു വരുന്ന ഒരു പ്രസംഗം തയ്യാറാക്കാൻ സ്വിറ്റ്സർലൻഡിലെ ബാസെലിലുള്ള ഒരു സ്കൂളധ്യാപകൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. “നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക” എന്നതായിരുന്നു 15 വയസ്സുകാരിയായ റോസി തിരഞ്ഞെടുത്ത വിഷയം.
“ഇതെന്തു വിഷയമാണ്?” സഹപാഠികൾ ചോദിച്ചു. “നീ മയക്കുമരുന്നുകളെ കുറിച്ചാണോ പ്രസംഗിക്കാൻ പോകുന്നത്?”
“നിങ്ങൾ കാത്തിരുന്നു കണ്ടോളൂ,” എന്നായിരുന്നു അവളുടെ മറുപടി.
അവളുടെ പ്രസംഗം കഴിഞ്ഞപ്പോൾ വിദ്യാർഥികൾ കരഘോഷം മുഴക്കി. അപ്പോൾ റോസി ഇങ്ങനെ പറഞ്ഞു: “യൗവനം പരമാവധി ആസ്വദിക്കേണ്ടത് എങ്ങനെയെന്നു പറയാൻ 15 മിനിട്ട് ഒട്ടും പോരാ.” അതുകൊണ്ട് അവൾ തുടർന്നു: “ഞാൻ നിങ്ങൾക്ക് എല്ലാവർക്കും ഓരോ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.” അവൾ വിദ്യാർഥികളിൽ ഓരോരുത്തർക്കും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ ഓരോ പ്രതി നൽകി. അവ മൊത്തം 20 എണ്ണം ഉണ്ടായിരുന്നു. അവ വൃത്തിയായി പൊതിഞ്ഞ് ഓരോന്നിലും അത് ആർക്കു കൊടുക്കുന്നുവോ ആ സഹപാഠിയുടെ പേര് എഴുതിയിരുന്നു.
എല്ലാവരും ആ പുസ്തകം വിലമതിപ്പോടെ സ്വീകരിച്ചു. പിന്നീട് അവർ അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതായി കാണാൻ കഴിഞ്ഞു. അതിലെ ചില അധ്യായങ്ങളുടെ തലക്കെട്ടുകൾ ഇവയാണ്: “എന്റെ വീട്ടിലുള്ളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തുചെയ്യാൻ കഴിയും?,” “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?,” “ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?,” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?,” “അത് യഥാർത്ഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?”
അതിൽ മൊത്തം 39 അധ്യായങ്ങളുണ്ട്. ഈ പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു മേൽവിലാസത്തിലോ അയയ്ക്കുക. (g02 8/22)
□ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.