‘അവൻ പ്രകടമാക്കിയ സ്നേഹം ഹൃദയത്തെ സ്പർശിച്ചു’
യൂഗോസ്ലാവിയയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിനുള്ള ഒരു കത്തിൽ നിഷ് നഗരത്തിൽനിന്നുള്ള ഒരു വ്യക്തി എഴുതി:
“നിങ്ങളോടു നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. ഞാൻ ദിവസവും ബൈബിളിലെ ഏതാനും അധ്യായങ്ങൾ വായിക്കാറുണ്ട്. അതെനിക്കു സന്തോഷം നൽകുന്നു. ഇപ്പോൾ അതോടൊപ്പം ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും ഞാൻ വായിക്കാൻ തുടങ്ങിയിരിക്കുന്നു. ബൈബിൾ മനസ്സിലാക്കുന്നതിനുള്ള ഈ അത്യുത്തമ സഹായിക്കായി നിങ്ങൾക്കു നന്ദി. വളരെ ലളിതമായി, എളുപ്പം ഗ്രഹിക്കാവുന്ന വിധത്തിലാണ് ലഘുപത്രികയിൽ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
“അതിൽ യേശുക്രിസ്തുവിനെ കുറിച്ചുള്ള പാഠമാണ് എനിക്കു വിശേഷാൽ ഇഷ്ടപ്പെട്ടത്. താൻ അറിയുക പോലുമില്ലായിരുന്ന ആളുകൾക്കായി പൂർണ ജീവൻ നൽകിക്കൊണ്ട് അവൻ പ്രകടമാക്കിയ സ്നേഹം എന്റെ ഹൃദയത്തെ സ്പർശിച്ചു. സകലരും അവന്റെ ബലിയെ കുറിച്ചു മനസ്സിലാക്കി അതു സംബന്ധിച്ചു നന്ദിയുള്ളവർ ആയിരിക്കേണ്ടതുണ്ട്.”
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക വായിക്കുന്നതിൽനിന്നു നിങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. “യേശുക്രിസ്തു ആരാണ്?” എന്ന താത്പര്യജനകമായ പാഠത്തിനു പുറമേ “ദൈവം ആരാണ്?,” “ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?,” “ദൈവരാജ്യം എന്താണ്?” തുടങ്ങിയ പാഠങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g02 6/22)
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.