‘പ്രബോധനാത്മകവും വിജ്ഞാനപ്രദവും’
പാപ്പുവ ന്യൂഗിനിയിലെ മലമ്പ്രദേശത്തു താമസിക്കുന്ന ഒരു 26-കാരൻ ഉണരുക!-യെ കുറിച്ചു വർണിച്ചത് അങ്ങനെയാണ്.
അവിടത്തെ ബ്രാഞ്ച് ഓഫീസിന് അയച്ച കത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: “ഉണരുക! ജനപ്രീതിയാർജിച്ച ഒരു മാസികയാണ്. ഇത്ര മഹത്തായ, വസ്തുനിഷ്ഠമായ, പ്രബോധനാത്മകവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ അടങ്ങിയ ആ മാസിക അച്ചടിക്കുന്നതിന് നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.” തുടർന്ന് അദ്ദേഹം ഇങ്ങനെ വിശദമാക്കി: “യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളല്ലെങ്കിലും ഞാൻ ഉണരുക! മാസിക വായിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നു. സുഹൃത്തുക്കളുടെ കയ്യിൽനിന്നാണ് ഞാൻ അതു വാങ്ങി വായിക്കാറുള്ളത്. . . . വായിക്കുന്ന ഓരോ തവണയും നിങ്ങളുടെ മൂല്യവത്തായ ശ്രമങ്ങളെ അഭിനന്ദിക്കണമെന്ന് എനിക്കു തോന്നാറുണ്ട്. എന്നാൽ അത് എഴുതി അറിയിക്കാൻ ശ്രമിക്കുമ്പോഴേക്കും മാസികയുടെ അടുത്ത ലക്കം കയ്യിൽ കിട്ടിയിട്ടുണ്ടാകും. പിന്നെ ഞാൻ അതിന്റെ വായനയിൽ മുഴുകും.”
ഉണരുക! മാസികയെ വിലമതിക്കുന്ന ആ വായനക്കാരൻ ഇങ്ങനെ ഉപസംഹരിച്ചു: “എന്റെ അഭിപ്രായത്തിൽ, വായന അറിയാവുന്ന ഏതൊരാളുടെ കാര്യത്തിലും ഉണരുക! മൂല്യവത്തായിരിക്കും. എന്റെ ഹൃദയംഗമമായ നന്ദി നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽക്കൂടെ, ഒരായിരം നന്ദി.”
ഉണരുക! പല വിഷയങ്ങളെ കുറിച്ചും അറിവു പ്രദാനം ചെയ്യുന്നു. ഏറ്റവും പ്രധാനമായി അത്, ഇന്നത്തെ വ്യവസ്ഥിതിയുടെ നാശത്തിനു ശേഷം വരാനിരിക്കുന്ന, സമാധാനം കളിയാടുന്ന ഒരു പുതിയ ലോകത്തെ കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദാനത്തിൽ വിശ്വാസം നട്ടുവളർത്താൻ സഹായിക്കുന്നു.
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക ദൈവത്തിന്റെ ആ ഉദ്ദേശ്യത്തെ വിശേഷവത്കരിക്കുന്നു. കൂടാതെ, ദൈവത്തിന്റെ അംഗീകാരം ലഭിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച, ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളും അതു പ്രദാനം ചെയ്യുന്നു. ഈ ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ അയയ്ക്കുക.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹിക്കുന്നു. ദയവായി ബന്ധപ്പെടുക.