“ഗ്രഹത്തിന്റെ അതിഭാരം”—പരിഹാരം ഉണ്ടോ?
1960-ൽ ആഗോള ജനസംഖ്യ 300 കോടിയായി. 2000-ാം ആണ്ട് ആയപ്പോഴേക്കും അത് ഇരട്ടിച്ചു. “ഓരോ സെക്കന്റിലും അഞ്ച് ജനനങ്ങൾ എന്ന നിരക്കിൽ മനുഷ്യസാഗരം അലയടിച്ച് ഉയർന്നുകൊണ്ടിരിക്കുകയാണ്” എന്ന് വാൻകൂവർ സൺ വർത്തമാനപ്പത്രം പറയുന്നു. ലോകത്തിൽ ഇപ്പോൾ ഒരു കോടിയിലധികം നിവാസികൾ വീതമുള്ള 23 വൻനഗരങ്ങൾ ഉണ്ട്. കണക്കുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച്, 2025 ആകുമ്പോഴേക്കും ലോക ജനസംഖ്യ 1,000 കോടി ആകും!
ഭൂമിയുടെ ഇപ്പോൾത്തന്നെ ദുർബലമായ ആവാസ വ്യവസ്ഥകളിന്മേൽ അത്തരം വളർച്ച ഉളവാക്കുന്ന സമ്മർദം സംബന്ധിച്ച് ശാസ്ത്രജ്ഞർ ഉത്കണ്ഠാകുലരാണ്. പുതുതായി പിറക്കുന്ന ഓരോ ശിശുവിനും ഭക്ഷണവും വെള്ളവും പാർപ്പിടവും വേണം. കൂടാതെ, ജനസംഖ്യ വർധിക്കുന്തോറും ഉപഭോഗവും ഉണ്ടാകുന്ന പാഴ്വസ്തുക്കളും വർധിക്കുന്നു. വൻനഗരങ്ങളുടെ അനിയന്ത്രിത വളർച്ചയെ വരുധിയിൽ നിറുത്തുക എന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. മേലുദ്ധരിച്ച പത്രം പറയുന്നതനുസരിച്ച്, ഈ വൻനഗരങ്ങൾ ‘വിശാലമായ ഉൾനാടൻ പ്രദേശങ്ങളിലെ വിഭവങ്ങൾ ഊറ്റിയെടുക്കുകയും വിഷജന്യ പാഴ്വസ്തുക്കൾ വൻതോതിൽ പുറന്തള്ളുകയും ചെയ്യുന്നു.’
‘ഗ്രഹത്തിന്റെ അതിഭാരം’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? സന്തോഷകരമെന്നു പറയട്ടെ, ദൈവം മനുഷ്യ കാര്യാദികളിൽ ഇടപെടുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. അവൻ ഇത് എങ്ങനെ ചെയ്യുമെന്നും അതിന്റെ ഫലം എന്തായിരിക്കുമെന്നും മനസ്സിലാക്കാൻ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം നിങ്ങളെ സഹായിക്കും. ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക. (g01 4/22)
□ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: