“എനിക്കു തെല്ലും ഖേദമില്ല”
“പത്രങ്ങൾ, നോവലുകൾ, കവിതകൾ എന്നിവയൊക്കെ വായിക്കുന്നത് എനിക്കു വളരെ ഇഷ്ടമാണ്. എന്നാൽ ഉണരുക! വായിക്കാൻ എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു” എന്ന് വടക്കൻ ബ്രസീലിലെ ഒരു വ്യക്തി എഴുതുന്നു. “യഹോവയുടെ സാക്ഷികൾ വരുന്നതു കാണുമ്പോൾ, ഞാൻ വീട്ടിൽ ഇല്ലെന്നു കാണിക്കാനായി അപ്പാർട്ട്മെന്റിന്റെ വാതിലടച്ച് ശബ്ദമുണ്ടാക്കാതെ ഇരിക്കുമായിരുന്നു. ഇനി, അവരോട് സംസാരിക്കുകയാണെങ്കിൽ തന്നെ അത് എത്രയും പെട്ടെന്ന് മാസിക വാങ്ങി അവരെ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രമായിരുന്നു. ആ മാസികകൾ പക്ഷേ, ഞാൻ വായിക്കുമായിരുന്നില്ല.
“ഒരു ദിവസം എനിക്ക് ഒന്നും വായിക്കാൻ കിട്ടിയില്ല. അതുകൊണ്ട്, 1997 സെപ്റ്റംബർ 22 ലക്കം ഉണരുക! ഞാൻ വായിക്കാനെടുത്തു. ‘തട്ടിപ്പുകാരെ സൂക്ഷിക്കുക!’ എന്നതായിരുന്നു അതിന്റെ ആമുഖ വിഷയം. അതിലെ വിവരങ്ങളും പഠിപ്പിക്കലുകളും എത്ര വ്യക്തമായാണ് അവതരിപ്പിച്ചിരുന്നത് എന്നു കണ്ടപ്പോൾ ഞാൻ അതിശയിച്ചു പോയി. ഒട്ടും സമയം പാഴാക്കാതെ, നേരത്തെ വാങ്ങിയിരുന്ന, വീട്ടിൽ പലയിടങ്ങളിലായി കിടന്നിരുന്ന ലക്കങ്ങളെല്ലാം ഞാൻ തപ്പിയെടുത്തു. പിന്നെ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളുമായി ബന്ധപ്പെട്ട് ഉണരുക!യുടെ വരിസംഖ്യ എടുത്തു. ഇപ്പോൾ എട്ടു മാസമായി എനിക്ക് ആ മാസിക കിട്ടുന്നുണ്ട്, ഞാൻ അതു വായിക്കുകയും ചെയ്യുന്നു. ആ മാസികയ്ക്കു വരിസംഖ്യ എടുത്തതിൽ എനിക്കു തെല്ലും ഖേദമില്ല.”
നിങ്ങൾ പ്രതീക്ഷിച്ചേക്കാവുന്നതു പോലെ, ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന വ്യത്യസ്‌ത വിഷയങ്ങളെ കുറിച്ചുള്ള മറ്റു പ്രസിദ്ധീകരണങ്ങളും യഹോവയുടെ സാക്ഷികൾക്കുണ്ട്. അനേകരും ഇങ്ങനെ ചോദിക്കാറുണ്ട്: “ദൈവം യഥാർഥത്തിൽ മനുഷ്യർക്കു വേണ്ടി കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ, അവൻ കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? അത് എന്നെങ്കിലും അവസാനിക്കുമോ?” ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന 32 പേജുള്ള ലഘുപത്രികയിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്.
പ്രസ്തുത ലഘുപത്രികയെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു വിലാസത്തിലോ അയയ്‌ക്കുക.
□ ദൈവം നിങ്ങളെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് എനിക്കു താത്പര്യമുണ്ട്, എന്റെ വിലാസം: