അയാൾക്കു പണം തിരിച്ചുകിട്ടി
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിലൂടെ ടാക്സിയായിട്ട് ഓടുന്ന ഒരു വാനിൽ സഞ്ചരിക്കുകയായിരുന്ന ഒരു വ്യക്തി കൂടെയുണ്ടായിരുന്ന യാത്രക്കാരനുമായി ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിലെ “ദൈവം വെറുക്കുന്ന നടപടികൾ” എന്ന പാഠം ചർച്ച ചെയ്തു. വാൻ ഒരു റസ്റ്ററന്റിന്റെ അരികിൽ നിർത്തിയപ്പോൾ ലഘുപത്രികയിൽ അതിയായ താത്പര്യം പ്രകടിപ്പിച്ച ആ മനുഷ്യൻ തന്റെ കയ്യിലുണ്ടായിരുന്ന പൊതി കാട്ടിക്കൊണ്ട് പറഞ്ഞു: “ഇതു പണമാണ്. . . . വാനിന്റെ പുറകിൽ വെച്ചിരിക്കുന്ന ഒരു ബാഗിൽനിന്നാണ് ഞാൻ ഇതു മോഷ്ടിച്ചത്.”
പണം മോഷ്ടിച്ച ഈ വ്യക്തിക്കു താൻ ചെയ്തതു തെറ്റാണെന്നു മനസ്സിലായി. അത് ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാൻ അയാൾ ആഗ്രഹിച്ചു. അതിൽ യാത്ര ചെയ്തിരുന്ന ഒരു യുവ വ്യാപാരി പൊതി തന്റേതാണെന്നു തിരിച്ചറിഞ്ഞു. അതിൽ 1,50,000 നൈറ (ഏതാണ്ട് 1,700 ഡോളർ) ഉണ്ടായിരുന്നു. 500 കിലോമീറ്റർ ദൂരം വ്യാപാരിയെ പിന്തുടർന്നിരുന്ന ഈ മോഷ്ടാവ്, പത്രികയിലെ വിവരങ്ങൾ താനുമായി പങ്കുവെച്ച വ്യക്തിക്കു നന്ദി പറയണമെന്ന് വ്യാപാരിയോടു പറഞ്ഞു. പത്രികയിലെ വിവരം ആയിരുന്നു പണം തിരികെ ഏൽപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് അയാൾ വിവരിച്ചു.
സംഭവത്തെ കുറിച്ച് ഡ്രൈവറും മറ്റു യാത്രക്കാരും മനസ്സിലാക്കിയപ്പോൾ അവർക്കൊക്കെ അത്ഭുതമായി. അവർക്കും പത്രികയുടെ പ്രതികൾ വേണമെന്നായി. വ്യാപാരി മുമ്പ് തന്നോടു സംസാരിക്കാൻ സാക്ഷികളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു ബൈബിൾ അധ്യയനം വേണമെന്ന് അഭ്യർഥിച്ചു.
ഇതോടൊപ്പം ഉള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുന്നെങ്കിൽ നിങ്ങൾക്കും 32 പേജുകളുള്ള ഈ അമൂല്യ പത്രികയുടെ ഒരു പ്രതി ലഭിക്കുന്നതായിരിക്കും.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ ഒരു പ്രതി അയച്ചു തരിക. ഏതു ഭാഷയിൽ വേണമെന്നതു
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: