“തീക്കു വിറകെന്ന പോലെ”
കാലിഫോർണിയയിലെ (യു.എസ്.എ.) ഓക്ലൻഡിൽനിന്നുള്ള 16-കാരിയായ ജെനിഫർ വീക്ഷാഗോപുരം, ഉണരുക! മാസികകളെ വർണിച്ചത് അപ്രകാരമാണ്. “അവയുടെ ഉള്ളടക്കം ഇന്ധനമെന്നപോലെ എല്ലായ്പോഴും എന്റെ തീക്ഷ്ണതയെ ജ്വലിപ്പിക്കുന്നു” എന്ന് അവൾ എഴുതി. “ഇരുട്ടിൽ തപ്പിത്തടയുന്നവരെ കാര്യങ്ങളുടെ സത്യാവസ്ഥ അറിയിക്കുന്നതിനു വേണ്ടി എഴുതപ്പെടുന്നവയാണ് അവയിലെ ലേഖനങ്ങൾ എന്ന് അവയുടെ ആഖ്യാന രീതി തെളിയിക്കുന്നു,” അവൾ കൂട്ടിച്ചേർത്തു.
“ബൈബിളിന്റെ സാധുതയെ ചോദ്യംചെയ്യുന്ന വാദഗതികളെ നിർവീര്യമാക്കുന്ന എല്ലാ വിവരങ്ങൾക്കും” നന്ദി പറയാൻ കൂടിയാണ് ജെനിഫർ എഴുതിയത്. അവൾ ഇങ്ങനെ തുടർന്നു: “ഞാൻ സംസാരിച്ചിട്ടുള്ള മിക്ക വ്യക്തികൾക്കും ബൈബിളിൽ വിശ്വാസമില്ല. ബൈബിൾ പരിശോധനാ യോഗ്യമാണ് എന്നു തെളിയിക്കുന്ന അവയിലെ വിവരങ്ങളെല്ലാം പ്രസിദ്ധീകരിക്കപ്പെടുന്നു എന്ന വസ്തുത, എന്റെ രാജ്യക്കാർക്കെന്നല്ല സകലർക്കും അവ ആവശ്യമാണ് എന്നു തിരിച്ചറിയാൻ എന്നെ സഹായിക്കുന്നു.”
അതു തികച്ചും സത്യമാണ്. ബൈബിളിന്റെ മൂല്യത്തെ വിശേഷവത്കരിക്കുന്ന വിവരങ്ങൾ മുഴു ലോകത്തിനും ആവശ്യമാണ്. അതുകൊണ്ടാണ് സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക ലഭ്യമാക്കിയിരിക്കുന്നത്. ബൈബിൾ വിശ്വാസയോഗ്യമാണോ? അതു ശാസ്ത്രത്തോടു യോജിക്കുന്നുവോ? ആധുനിക ജീവിതത്തിൽ അതു പ്രായോഗികമാണോ? തുടങ്ങിയ ചോദ്യങ്ങൾക്ക് അത് ഉത്തരം നൽകുന്നു.
ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽത്തന്നെയുള്ള മേൽവിലാസത്തിലോ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുന്നപക്ഷം 32-പേജുള്ള ഈ ലഘുപത്രിക നിങ്ങൾക്കു ലഭിക്കും.
□ സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹിക്കുന്നു, എന്റെ വിലാസം.