‘സമാധാനവും ഐക്യവും ഉള്ള ഒരു ലോകം’
അത് എന്നെങ്കിലും സാധ്യമാകും എന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? യു.എസ്.എ.-യിലെ ഫ്ളോറിഡയിൽ നിന്ന് ഒരു സ്ത്രീ ഇങ്ങനെ എഴുതി: “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ? എന്ന നിങ്ങളുടെ ലഘുലേഖ ഞാൻ ഇന്നോളം വായിച്ചിട്ടുള്ള പ്രത്യാശാ ദൂതുകളിൽവെച്ച് അതിശക്തമായ ഒന്നാണ്. ഞാനതു പലവട്ടം വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും, സമാധാനവും ഐക്യവും ഉള്ള ഒരു ലോകത്തെ കുറിച്ചുള്ള ചിന്തയാൽ, ഞാൻ മതിമറന്ന് ആഹ്ലാദിക്കുകയാണ്.”
ലോകമെമ്പാടും ജനങ്ങൾക്കു സമാധാനത്തിലും ഐക്യത്തിലും വസിക്കാൻ സാധിക്കും അഥവാ അവർ വസിക്കും എന്നതിന് തെളിവു ലഭിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക. 32 പേജുകളുള്ള ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും. “അത്ഭുതകരമായ ദൈവനിർമ്മിത പുതിയ ലോകം” എന്ന ഭാഗം-10 നിങ്ങൾക്ക് ഹൃദയോഷ്മളത പകരും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.