ഉണരുക!—“അമൂല്യവും അനിവാര്യവുമായ ഒരു ഉപകരണം”
“സെപ്റ്റംബർ 8, 1997 ലക്കത്തിലെ ‘ആർഎസ്ഡി—കുഴപ്പിക്കുന്ന, വേദനാകരമായ ഒരു ആരോഗ്യപ്രശ്നം’ എന്ന ലേഖനത്തിനു നന്ദി. ഒരു കോടതി റിപ്പോർട്ടർ എന്ന നിലയിൽ മിക്കപ്പോഴും സങ്കീർണമായ വിവിധതരം പ്രശ്നങ്ങളെക്കുറിച്ചുള്ള സാക്ഷ്യം രേഖപ്പെടുത്താൻ എന്നെ വിളിക്കാറുണ്ട്. അടുത്തയിടെ വേദന കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രത്യേക പഠനം നടത്തുന്ന ഒരു അനസ്തേഷ്യാ വിദഗ്ധന്റെ ഒരു സാക്ഷ്യം ഞാൻ റിപ്പോർട്ടു ചെയ്തിരുന്നു. സാക്ഷ്യത്തിന്റെ മുഴു വിഷയവും ആർഎസ്ഡി [റിഫ്ളക്സ് സിംപതെറ്റിക് ഡിസ്ട്രോഫി] ആയിരുന്നു. ഉണരുക! സ്ഥിരമായി വായിക്കുന്നതുകൊണ്ട് അതിലെ സാങ്കേതിക പദപ്രയോഗങ്ങളും ചികിത്സാ രീതികളും പെട്ടെന്നു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. സെപ്റ്റംബറിലെ ആ ലക്കത്തിൽ അതെല്ലാം വ്യക്തമായി വിവരിച്ചിരുന്നു. ഈ കേസിൽ ഉൾപ്പെട്ട ചില അഭിഭാഷകരുമൊത്ത് പിന്നീട് ലേഖനം പങ്കുവെക്കാനും എനിക്കു കഴിഞ്ഞു.
“എന്റെ പഠനത്തിൽ ഉണരുക! അമൂല്യവും അത്യന്താപേക്ഷിതവുമായ ഒരു ഉപകരണമായി കരുതുന്നു. അത് ഒട്ടേറെ വിഷയങ്ങളെ കുറിച്ച് എനിക്ക് അറിവു പകരുന്നു.—ജി. എം. എ.”
ഇപ്പോൾ 81 ഭാഷകളിൽ അച്ചടിക്കുന്ന ഉണരുക!യുടെ അടുത്ത കാലത്തെ ഒരു പ്രതി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ അയൽക്കാരായ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലേക്ക് എഴുതുകയോ ചെയ്യുക.