വരുവിൻ, സൗജന്യ പരസ്യപ്രസംഗം കേൾക്കുവിൻ “നിത്യജീവനിലേക്കുള്ള ഒരേയൊരു മാർഗം”
ഏതാണ്ട് 20 വർഷംമുമ്പ് മരണത്തെ ജയിച്ചടക്കൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. ആൽവിൻ സിൽവർസ്റ്റൈൻ ഇങ്ങനെ എഴുതി: “നാം ജീവന്റെ നിഗൂഢതയുടെ ചുരുളഴിക്കും. ഒരു വ്യക്തി വാർധക്യം പ്രാപിക്കുന്നത് എങ്ങനെയെന്നു . . . നമുക്ക് മനസ്സിലാകും.” അദ്ദേഹം ഇങ്ങനെയും പ്രവചിച്ചു: “‘വൃദ്ധരായ’ ആളുകൾ മേലാൽ ഉണ്ടായിരിക്കില്ല. കാരണം മരണത്തെ ജയിച്ചടക്കാൻ ഉതകുന്ന ആ അറിവ് നിത്യയൗവ്വനവും കൈവരുത്തും.”
തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുക്കളായ, ഇന്നത്തെ സാങ്കേതികവിദ്യയുടെ വിജയസാധ്യതയെക്കുറിച്ച് ഉത്സാഹംകൊള്ളുന്ന ഒരു കൂട്ടം ആളുകൾ “ആയുർദൈർഘ്യം വർധിപ്പിക്കൽ” സംബന്ധിച്ച് ശുഭാപ്തിവിശ്വാസം പങ്കിട്ടതായി 1997 സെപ്റ്റംബർ 28-ലെ ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു ലേഖനം റിപ്പോർട്ട് ചെയ്തു. “എന്നേക്കും ജീവിക്കുന്ന ആദ്യത്തെ തലമുറ നമ്മുടേത് ആയിരിക്കാമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു,” ഒരു വ്യക്തി പറഞ്ഞു. “വാർധക്യം പ്രാപിക്കൽ പ്രക്രിയയ്ക്ക് വിരാമമിട്ടുകൊണ്ടോ, ഒരുപക്ഷേ അത് വിപരീത ദിശയിലേക്കു തിരിച്ചുവിട്ടുകൊണ്ടോ [ഈ തലമുറയെ] രക്ഷിക്കാൻവേണ്ട ജനിതക സംവർധന വിദ്യകൾ കാലാന്തരത്തിൽ പ്രാപ്യമാകുമെന്ന . . . ഉറച്ചവിശ്വാസത്തിൽ” ആയിരുന്നു മറ്റൊരാൾ എന്നു പറയപ്പെടുന്നു. അത്തരം ശുഭാപ്തി വിശ്വാസം നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ?
മനുഷ്യൻ അവന്റെ സാങ്കേതിക വിദ്യകളിലൂടെ മരണത്തെ ജയിച്ചടക്കും എന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ എന്നേക്കും ജീവിക്കാൻ മറ്റെന്തെങ്കിലും മാർഗമുണ്ടോ? നിത്യജീവൻ വാസ്തവമായും സാക്ഷാത്കരിക്കപ്പെടും എന്ന് ലോകമൊട്ടുക്കുള്ള ലക്ഷക്കണക്കിന് ആളുകൾ ഉറച്ചു വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികളുടെ “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ വിശേഷവത്കരിക്കപ്പെടുന്ന “നിത്യജീവനിലേക്കുള്ള ഒരേയൊരു മാർഗം” എന്ന പുളകംകൊള്ളിക്കുന്ന പ്രസംഗം കേൾക്കാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട് അത് എങ്ങനെയെന്നു മനസ്സിലാക്കുക. നിങ്ങളുടെ വീടിനടുത്തു നടത്തപ്പെടുന്ന കൺവെൻഷനിൽ അതു ശ്രദ്ധിക്കാവുന്നതാണ്. ലോകവ്യാപകമായി നൂറുകണക്കിനു കൺവെൻഷനുകളിൽ ഈ പ്രസംഗം അവതരിപ്പിക്കപ്പെടും.
നിങ്ങളുടെ വീടിനടുത്ത് കൺവെൻഷൻ നടക്കുന്ന പ്രദേശത്തെക്കുറിച്ച് അറിയാൻ സ്ഥലത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.