ഏപ്രിൽ 11, 1998—ഓർമിക്കാനൊരു ദിനം
തന്റെ മരണത്തിന്റെ തലേ സായാഹ്നത്തിൽ, യേശു പുളിപ്പില്ലാത്ത അപ്പവും ഒരു പാനപാത്രം വീഞ്ഞും ശിഷ്യന്മാർക്കു കൊടുത്തിട്ട് അതു ഭക്ഷിക്കാനും പാനംചെയ്യാനും അവരോടു പറഞ്ഞു. “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്നും അവൻ അവരോടു പറഞ്ഞു.—ലൂക്കൊസ് 22:19.
ഈ വർഷം സ്മാരകാഘോഷം ഏപ്രിൽ 11 ശനിയാഴ്ച സൂര്യാസ്തമയശേഷമാണ്. യേശു കൽപ്പിച്ചതുപോലെ ഈ സ്മാരകം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ഈ പ്രത്യേക സന്ധ്യക്കു കൂടിവരും. ഒരു നിരീക്ഷകനെന്ന നിലയിൽ ഞങ്ങളോടൊപ്പം പങ്കുചേരാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. പ്രസ്തുത യോഗത്തിന്റെ കൃത്യസമയവും സ്ഥലവും അറിയാൻ ദയവായി പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോടു ചോദിക്കുക.