അത് അവരെ പ്രസംഗിക്കാൻ പ്രേരിപ്പിച്ചു
ഏഴു ലക്ഷത്തോളം പേർ താമസിക്കുന്ന റഷ്യയുടെ കിഴക്കേ അറ്റത്തുള്ള കബാറൊഫ്സ്ക് എന്ന നഗരത്തിൽ യഹോവയുടെ സാക്ഷികളുടെ അനേകം സഭകളുണ്ട്. അവിടെനിന്ന് ഏറെ അകലെയല്ലാത്ത ഒരു ഗ്രാമത്തിൽ പാർക്കുന്ന രണ്ടു സ്ത്രീകൾക്ക് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിച്ചു. എന്നാൽ, കബാറൊഫ്സ്കിലെ സാക്ഷികൾക്ക് അവരെ ഗ്രാമത്തിൽ ചെന്നു കാണാൻ കഴിഞ്ഞില്ല.
അതുകൊണ്ട് ആ സ്ത്രീകൾ ഒരുമിച്ചിരുന്ന് ഏറ്റവും ശരിയായതെന്ന് തങ്ങൾക്കു തോന്നിയ വിധത്തിൽ, ബൈബിളുപയോഗിച്ചുകൊണ്ട് ആ പുസ്തകം പഠിക്കാൻ തുടങ്ങി. പഠനം പൂർത്തിയായപ്പോൾ, ആദിമ ക്രിസ്ത്യാനികൾ ചെയ്തതുപോലെതന്നെ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയേണ്ടതിന്റെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞു.—മത്തായി 10:7; പ്രവൃത്തികൾ 20:20.
ആദ്യം ചെന്ന വീട്ടിൽ ആ സ്ത്രീകൾ ഒരു മനുഷ്യനെ കണ്ടുമുട്ടി. അവർ അദ്ദേഹത്തോടൊപ്പം ബൈബിളധ്യയനം ആരംഭിച്ചു. ക്രമേണ, ആ മനുഷ്യന്റെ ഭാര്യയും മകളും ക്രമമായ ബൈബിൾ ചർച്ചകളിൽ പങ്കുചേർന്നു. പിന്നീട്, മറ്റു സാക്ഷികളുമായി സമ്പർക്കത്തിൽ വന്നശേഷം അവരഞ്ചുപേരും സ്നാപനമേറ്റു. മറ്റുള്ളവരെ സന്ദർശിക്കാൻ മുൻകയ്യെടുത്ത ആ സ്ത്രീകൾ ഇപ്പോൾ മുഴുസമയ സുവിശേഷകരാണ്.
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വായിച്ചാൽ ഒരുപക്ഷേ നിങ്ങളും മറ്റുള്ളവരുമായി ബൈബിൾ പഠിപ്പിക്കലുകൾ പങ്കുവെക്കുന്നതിന് പ്രേരിതരായേക്കാം. ഈ പുസ്തകത്തിന്റെ ഒരു പ്രതി സ്വീകരിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിനായി ആരെങ്കിലും നിങ്ങളെ സന്ദർശിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.