അയാളുടെ സന്ദേഹം ദൂരീകരിക്കപ്പെട്ടു
ജമെയ്ക്കയിലെ കരീബിയൻ ദ്വീപിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരനെ യഹോവയുടെ സാക്ഷികൾ കണ്ടുമുട്ടി. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് അയാൾക്ക് വളരെ സന്ദേഹമുണ്ടായിരുന്നു. ബൈബിൾ ദൈവനിശ്വസ്തമാണെന്ന് അയാൾ അംഗീകരിച്ചില്ല. എങ്കിലും അയാൾ മനസ്സില്ലാമനസ്സോടെ ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം സ്വീകരിച്ചു. അയാൾക്ക് മടക്കസന്ദർശനങ്ങൾ നടത്തിയെങ്കിലും ഒടുവിൽ, താൻ ക്ഷണിക്കാതെ തിരിച്ചുവരേണ്ടതില്ലെന്ന് അയാൾ സാക്ഷികളോടു പറഞ്ഞു.
“മാസങ്ങൾക്കുശേഷം അയാൾ ഫോണിലൂടെ പല ചോദ്യങ്ങളും ചോദിച്ചു, എന്നാൽ ബൈബിളിന്റെ ഉത്തരങ്ങളെ അയാൾ അപ്പോഴും വിമർശിച്ചുകൊണ്ടിരുന്നു” എന്ന് സാക്ഷികൾ റിപ്പോർട്ടു ചെയ്തു.
കാലക്രമേണ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ ഒരു പ്രതി ആ ചെറുപ്പക്കാരന് നൽകി, അയാളോടൊത്ത് ക്രമമായ ഒരു ബൈബിളധ്യയനവും തുടങ്ങി. താമസിയാതെ അയാൾ അഭിപ്രായപ്പെട്ടു: “ഇതുപോലൊരു അധ്യയനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.” പഠിക്കുന്ന കാര്യങ്ങൾ അയാളെ പുളകംകൊള്ളിച്ചു. അതുകൊണ്ട് ആഴ്ചയിൽ രണ്ടുപ്രാവശ്യം അധ്യയനം വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. താമസിയാതെ അയാൾ എല്ലാ ക്രിസ്തീയ യോഗങ്ങളിലും ക്രമമായി ഹാജരാകാൻ തുടങ്ങി.
ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുസ്തകം വായിക്കുന്നതിലൂടെയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം പഠിക്കുന്നതിലൂടെയും ലക്ഷക്കണക്കിനാളുകളുടെ വിശ്വാസം ബലിഷ്ഠമാക്കപ്പെട്ടിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ ഒരു പ്രതിയുണ്ടായിരിക്കാനോ ആരെങ്കിലും നിങ്ങളോടൊപ്പം ഒരു ഭവനബൈബിളധ്യയനം നടത്താനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പുറംചട്ട: എസ്ഥേറിന്റെ മൂന്നാം നൂറ്റാണ്ടിലെ പപ്പൈറസും എബ്രായ ചുരുളും: The Trustees of the Chester Beatty Library, Dublin; മഹാനായ അലക്സാണ്ടറിന്റെ അർധകായ പ്രതിമ: Musei Capitolini, Roma