അത് പ്രത്യാശയ്ക്കു പുതുജീവൻ പകരുന്നു
രാജ്യവാർത്ത എന്നു വിളിക്കപ്പെടുന്ന നാലു പേജുള്ള ലഘുലേഖയുടെ പ്രതി സ്വീകരിച്ച ഒരു മനുഷ്യനു തോന്നിയത് അങ്ങനെയാണ്. “ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?” എന്നായിരുന്നു അതിന്റെ ശീർഷകം. പ്രസ്തുത ലഘുലേഖയെക്കുറിച്ച് ആ മനുഷ്യൻ എഴുതിയ കത്ത് കൊളംബിയയിലുള്ള ബോഗൊട്ടോയിലെ എൽ റ്റ്യെമ്പോ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ എഴുതി:
“എങ്ങും അക്രമവും അഴിമതിയും നടമാടുന്ന, ആശയ്ക്കു വകയില്ലാത്തതായി തോന്നുന്ന, ഈ കാലയളവിൽ വിശ്വാസത്തെ ജീവസ്സുള്ളതായി നിലനിർത്തുന്നതിനാവശ്യമായ ആത്മീയത അന്വേഷിക്കേണ്ടതിന്റെ ആവശ്യം അതു നമുക്കു കാട്ടിത്തരുന്നു. എനിക്കു തന്ന ആ ലഘുലേഖയിലുള്ള വിവരങ്ങളുടെ സാരാംശം ഇതാണ്:
“‘യേശുക്രിസ്തുവിന്റെ കൈകളിലെ തന്റെ സ്വർഗീയ ഗവൺമെൻറു മുഖാന്തരം ദൈവം മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. ഈ രാജ്യം ഭൂമിയിലെ ദുഷിച്ച ഗവൺമെൻറുകളെയെല്ലാം തകർത്തുനശിപ്പിക്കും. ഈ ലോകം അവസാനിക്കുമ്പോൾ അതിജീവകരുണ്ടായിരിക്കുമോ? ആ അതിജീവകർ എന്നേക്കും ജീവിക്കുന്നത് എവിടെയായിരിക്കും? നീതിമാന്മാർ ഭൂമിയെ കൈവശമാക്കും. ദൈവത്തിന്റെ പുതിയ ലോകത്തിൽ മരണമുണ്ടായിരിക്കുകയില്ല. മേലാൽ കുറ്റകൃത്യമില്ല, ദാരിദ്ര്യമില്ല, പട്ടിണിയില്ല, രോഗമില്ല, നിലവിളിയില്ല, മരണമില്ല. മരിച്ചവർ വീണ്ടും ജീവനിലേക്കു വരും, ഭൂമി സാക്ഷാലുള്ള ഒരു പറുദീസയായി രൂപാന്തരപ്പെടും.’”
ബൈബിൾ പരിജ്ഞാനത്തിൽ വളർന്നുവരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലോ എഴുതുക.