വിലയേറിയ ഒരു മാസിക
ലണ്ടനിലെ ഒരു നഴ്സ് ഉണരുക!യുടെ പ്രസാധകർക്കു പിൻവരുന്ന അഭിപ്രായം എഴുതി:
“പ്രായമായവരെ ശുശ്രൂഷിക്കുന്ന എന്റെ തൊഴിലിനെക്കുറിച്ചു ഞാൻ ഒരു ദിവസം എന്റെ പുതിയ അയൽക്കാരിയായ ജാക്കിയുമായി സംസാരിക്കുകയായിരുന്നു. ‘എന്റെ പക്കൽ കുറെ മാസികകളുണ്ട്, ഒരുപക്ഷേ അവ വായിക്കാൻ അവർ താത്പര്യം കാട്ടിയേക്കും’ അവൾ എന്നോടു പറഞ്ഞു. ഞാൻ അവളുടെ മാസികകൾ ജോലിസ്ഥലത്തുകൊണ്ടുപോയി ടീപോയ്കളിൽ വെച്ചു. മാസികകൾ പലവുരു മറിച്ചുനോക്കിയിട്ടുള്ളതായി പിന്നീട് അവിടെ ചെന്നപ്പോൾ ഞാൻ മനസ്സിലാക്കി, ആളുകൾ അവ വായിക്കുന്നുണ്ടായിരുന്നു.
“പിന്നീട് തൊഴിൽ മാറിയ ഞാൻ ഒരു ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങി. എന്റെ അയൽക്കാരിയുടെ മാസികകളിൽ ചിലതു ഞാൻ കാത്തിരിപ്പുമുറിയിൽ ഇട്ടു. ആളുകൾ അവ വായിക്കുന്നതായി എനിക്ക് ഒരിക്കൽക്കൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു പ്രഭാതത്തിൽ, ഞാൻ പ്രായമായ ഒരു സ്ത്രീയുടെ കൈ ചികിത്സിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ഭർത്താവു പറഞ്ഞു: ‘നിങ്ങളുടെ കാത്തിരിപ്പുമുറിയിൽനിന്നു ഞാൻ ഈ മാസിക എടുത്തതിൽ വിരോധമില്ലെന്നു വിചാരിക്കുന്നു. വളരെനല്ല ഒരു ലേഖനം ഇതിലുണ്ട്, എന്റെ മകനുമായി അതു പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’
“ആ മാസികകൾ എനിക്കും ഒരു അനുഗ്രഹമാണ്. ആതുരശുശ്രൂഷയിൽ ഞാൻ ഇപ്പോഴും പരിശീലനം നേടിക്കൊണ്ടിരിക്കുന്നതിനാൽ, ഈ ലേഖനങ്ങളിലുള്ള വിവരങ്ങൾ ഞാൻ എന്റെ ഗവേഷണ പ്രബന്ധങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്, അതിന് എന്റെ അധ്യാപകരിൽനിന്നു നല്ല പ്രതികരണമാണു ലഭിച്ചത്.
“എന്റെ അയൽക്കാരിയായ ജാക്കി യഹോവയുടെ സാക്ഷികളിൽ ഒരുവളാണ്, ഞാൻ പരാമർശിക്കുന്ന മാസിക ഉണരുക!യാണ്. ഞാൻ ഈ മാസികയിൽ വായിച്ച കാര്യങ്ങൾ എന്നെയും മനുഷ്യവർഗത്തിന്റെ ഭാവിയെയും കുറിച്ചു വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.”
ഉണരുക!യുടെ ഭാവി ലക്കങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏറ്റവും അടുത്തുള്ള ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.