യേശുവിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
ഐക്യനാടുകളിൽ ജീവിക്കുന്ന 84 വയസ്സുള്ള ഒരു സ്ത്രീ, യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന, ചിത്രങ്ങളോടുകൂടിയ 448 പേജുള്ള പുസ്തകത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ പല തവണ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ട്. ബൈബിൾ വായിക്കുമ്പോൾ കാര്യങ്ങൾ മെച്ചമായി ഗ്രഹിക്കാൻ ഏറ്റവും മഹാനായ മനുഷ്യൻ എന്നെ സഹായിച്ചിട്ടുണ്ട്.” അവരെ സംബന്ധിച്ചിടത്തോളം ആ പുസ്തകം, യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ബൈബിൾ വൃത്താന്തങ്ങൾ ജീവനുള്ളതാക്കിത്തീർക്കുന്നു.
“ആ പുസ്തകം വായിക്കുന്നതിൽ എനിക്ക് ഒരിക്കലും മടുപ്പു തോന്നാറില്ല,” അവർ എഴുതി. “ഞാൻ അത് ഏഴു പ്രാവശ്യം വായിച്ചിട്ടുണ്ട്, വീണ്ടും ഞാൻ അതു വായിക്കാൻ തുടങ്ങിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ അത്ഭുതാവഹമായ ഗുണങ്ങൾ എന്റെ ഹൃദയത്തെ സ്പർശിക്കുന്നു. ഭൂമിയിലെ യേശുവിന്റെ അവസാന ആഴ്ചയെക്കുറിച്ചു വായിക്കുമ്പോൾ വിശേഷിച്ചും, ദണ്ഡനസ്തംഭത്തിൽ മരിക്കുന്നതിനുമുമ്പുള്ള അവസാന മണിക്കൂറുകളിൽ അവന് സഹിക്കേണ്ടിവന്ന നികൃഷ്ടമായ പെരുമാറ്റങ്ങൾ എന്നെ വേദനിപ്പിക്കുന്നു. എന്നിട്ടും അവൻ നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ മഹത്ത്വപ്പെടുത്തി.”
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിൽ നാലു സുവിശേഷങ്ങളിലും നൽകിയിട്ടുള്ള യേശുവിന്റെ ഭൗമികജീവിതത്തിലുണ്ടായ സംഭവങ്ങളെല്ലാം അവതരിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. യേശുവിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അതു നിങ്ങളെ സഹായിക്കും. അതിന്റെ ഒരു പ്രതി ലഭിക്കാനോ ഒരു സൗജന്യ ഭവനബൈബിളധ്യയനം ഉണ്ടായിരിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India എന്ന വിലാസത്തിലോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ എഴുതുക.