അദ്ദേഹം അന്വേഷിച്ചതു സത്യസന്ധതയായിരുന്നു
ഇക്വഡോറിലുള്ള ഒരു ചെറുപ്പക്കാരി ജോലിക്കുവേണ്ടിയുള്ള ഒരു അഭിമുഖത്തിനായി പോയി. മറ്റ് ഉദ്യോഗാർഥികളുമായി—മൊത്തം 36 പേരുണ്ടായിരുന്നു—സംസാരിച്ച ശേഷം തന്റെ സാധ്യതകൾ നേരിയതാണെന്ന് അവൾ മനസ്സിലാക്കി. അവർക്കു തൊഴിൽ പരിചയവും സർവകലാശാല വിദ്യാഭ്യാസവും ഉണ്ടായിരുന്നു, പക്ഷേ അവൾക്ക് അതൊന്നും ഇല്ലായിരുന്നു. കൂടാതെ, ചോദിച്ച ആറു ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് അവൾ തെറ്റായ ഉത്തരം നൽകി. എന്നാൽ ഒരു ചോദ്യം വ്യക്തിപരമായ സ്വഭാവമുള്ളതായിരുന്നു: “സത്യം നിനക്ക് എന്തർഥമാക്കുന്നു?”
ആ സ്ത്രീ ഇപ്രകാരം ഉത്തരം പറഞ്ഞു: “സത്യം ഒരു അമൂർത്ത ആശയമല്ല, മറിച്ച് നാം പ്രാവർത്തികമാക്കേണ്ടതാണ്. നാം ഭോഷ്ക്കല്ല, സത്യം സംസാരിക്കണം. എന്തുകൊണ്ടെന്നാൽ നാം ഭോഷ്ക്കു പറയുന്നെങ്കിൽ പിശാചായ സാത്താന്റെ വഴികളെയാണ് നാം പിന്തുടരുന്നത്. നാം സത്യം സംസാരിക്കുന്നെങ്കിൽ നാം ദൈവത്തെ പ്രീതിപ്പെടുത്തുകയും ഒട്ടേറെ വ്യക്തിഗത പ്രയോജനങ്ങൾ നേടുകയും ചെയ്യുന്നു.”
മാനേജർ ആ സ്ത്രീയുടെ മതത്തെക്കുറിച്ചു ചോദിച്ചപ്പോൾ താൻ യഹോവയുടെ സാക്ഷികളിൽ ഒരുവളാണെന്ന് അവൾ മറുപടി നൽകി. പ്രസ്തുത ജോലിക്കായി അവൾ തിരഞ്ഞെടുക്കപ്പെട്ടെന്ന് അടുത്ത ദിവസം അവൾക്കു വിവരം ലഭിച്ചു. തന്നെ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തതെന്ന് ഒരു മാസം കഴിഞ്ഞ് ആ സ്ത്രീ മാനേജരോടു ചോദിച്ചു. അത് അവളുടെ സത്യസന്ധതകൊണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് അനേകം ആളുകൾ സത്യസന്ധരല്ലെന്നുള്ളതു സത്യമല്ലേ? നേരെമറിച്ച്, ബൈബിളിനെ ആദരിക്കുന്നവർ തങ്ങളുടെ സത്യസന്ധതക്കു പേരുകേട്ടവരാണ്. 1995 ജൂലൈ 1-ലെ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ബൈബിളിൽ, ‘സത്യം’ എന്നതു തത്ത്വചിന്തകൻമാർ സംവാദം നടത്തുന്ന അമൂർത്തമായ, അസ്പർശ്യമായ ഒരു ആശയം പോലെയല്ല.”
ബൈബിൾ സത്യത്തിന്റെ ഒരു പോരാളിയെന്നനിലയിൽ ലോകവ്യാപകമായി കീർത്തികേട്ട വീക്ഷാഗോപുരം പതിവായി വായിക്കുന്നതിനാൽ നിങ്ങൾ പ്രയോജനം അനുഭവിക്കും. അതിന്റെ ഒരു പ്രതിയോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargaon, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ ദയവായി എഴുതുക.