വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 5/8 പേ. 31
  • ടൈ കണ്ടുപിടിച്ചത്‌ ആര്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ടൈ കണ്ടുപിടിച്ചത്‌ ആര്‌?
  • ഉണരുക!—1996
  • സമാനമായ വിവരം
  • ടൈ കാലം വരുത്തിയ മാറ്റങ്ങൾ
    ഉണരുക!—2000
  • ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌
    ഉണരുക!—1997
  • ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌
    ഉണരുക!—2001
  • മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾ
    ഉണരുക!—2003
കൂടുതൽ കാണുക
ഉണരുക!—1996
g96 5/8 പേ. 31

ടൈ കണ്ടുപി​ടി​ച്ചത്‌ ആര്‌?

ജർമനിയിലെ ഉണരുക! ലേഖകൻ

ലോക​വ്യാ​പ​ക​മാ​യി 60 കോടി പുരു​ഷൻമാർ അവ പതിവാ​യി ധരിക്കു​ന്നു. ജർമനി​യിൽ സാധാ​ര​ണ​ക്കാ​രന്‌ ഏകദേശം 20 ടൈ ഉണ്ട്‌. ടൈ കെട്ടു​ന്ന​തി​നി​ട​യിൽ അല്‌പം നീരസ​ഭാ​വ​ത്തോ​ടെ അനേകം പുരു​ഷൻമാർ, ‘എന്തായാ​ലും, ഇത്‌ ആരുടെ ആശയമാണ്‌?’ എന്ന്‌ അതിശ​യി​ച്ചി​ട്ടുണ്ട്‌. എവി​ടെ​യാ​ണു ടൈ ഉത്ഭവി​ച്ചത്‌?

ബെൽജി​യ​ത്തി​ലെ ഒരു പട്ടണമായ സ്റ്റെയൻകെർകെ ടൈ “കണ്ടുപി​ടിച്ച”തിന്റെ ബഹുമതി അവകാ​ശ​പ്പെ​ടു​ന്നു. 1692-ൽ അവിടെ താവള​മ​ടി​ച്ചി​രുന്ന ഫ്രെഞ്ച്‌ സൈന്യ​ത്തെ ഇംഗ്ലീഷ്‌ സേനകൾ അപ്രതീ​ക്ഷി​ത​മാ​യി ആക്രമി​ച്ചു. ജർമൻ വാർത്താ പത്രമായ ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന സോൻറ്റാ​ഗ്‌സ്റ്റ​സൈ​റ്റുങ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്ന​ത​നു​സ​രിച്ച്‌, “[ഫ്രെഞ്ച്‌] ഓഫീ​സർമാർക്കു വസ്‌ത്രം ശരിയാ​യി ധരിക്കാൻ സമയമി​ല്ലാ​യി​രു​ന്നു. അവർ തങ്ങളുടെ യൂണി​ഫോം സ്‌കാർഫു​കൾ ഒരു അയഞ്ഞ കുരു​ക്കു​കൊ​ണ്ടു കഴുത്തി​നു​ചു​റ്റും കെട്ടി​യിട്ട്‌ അതിന്റെ അറ്റം ജാക്കറ്റി​ന്റെ ബട്ടൻദ്വാ​ര​ത്തി​ലൂ​ടെ തിരു​കി​ക്ക​യറ്റി. വോയി​ലാ, ടൈയു​ടെ ആദ്യരൂ​പ​ത്തി​ലുള്ള ജനനം.”

എന്നാൽ, പട്ടാള​ക്കാ​രു​ടെ ഫാഷൻ കൗതുകം കൃത്യ​മാ​യും നൂതന​മാ​യി​രു​ന്നില്ല. നൂറ്റാ​ണ്ടു​കൾക്കു മുമ്പു ചൈനീസ്‌ ചക്രവർത്തി​യായ ചെങിന്റെ (ഷി ഹങ്‌ ഡി) യോദ്ധാ​ക്കൾ തങ്ങളുടെ പദവിയെ സൂചി​പ്പി​ക്കുന്ന, സ്‌കാർഫ്‌ പോലുള്ള ഒരു വസ്‌ത്രം കഴുത്തി​നു ചുറ്റും മടക്കി​യി​ട്ടി​രു​ന്നു​വെന്നു ടൈയു​ടെ ചരി​ത്ര​ത്തിൽ നിപു​ണ​രാ​യവർ ചൂണ്ടി​ക്കാ​ട്ടു​ന്നു.

എന്നാൽ ഒരുപക്ഷേ ഏറ്റവും കീർത്തി​യാർജി​ച്ചതു ഫ്രാൻസി​ലെ ലൂയി XIV രാജാ​വി​നു വേണ്ടി പോരാ​ടുന്ന ക്രൊ​യേ​ഷ്യ​ക്കാർ ധരിച്ചി​രുന്ന സ്‌കാർഫു​ക​ളാ​യി​രി​ക്കാം. പാരി​സി​ലെ ഒരു വിജയാ​ഘോഷ പരേഡിൽ, ക്രൊ​യേ​ഷ്യ​ക്കാ​രു​ടെ സ്‌കാർഫ്‌ ഫ്രഞ്ചു​കാ​രെ വളരെ​യേറെ ആകർഷി​ച്ചു. അതു​കൊണ്ട്‌ അവർ അവയെ ഒരു ക്രൊ​യേ​ഷ്യൻ എന്ന ക്രാവ​റ്റിൽനി​ന്നും വന്ന ക്രാ​വേ​റ്റസ്‌ എന്നു വിളി​ക്കു​ക​യും പ്രസ്‌തുത സ്‌കാർഫു​കൾ അണിഞ്ഞു തുടങ്ങു​ക​യും ചെയ്‌തു. “അന്നുമു​തൽ ടൈ ഫാഷനു​കൾക്ക്‌ ഒരു വിരാ​മ​വും ഉണ്ടായി​ട്ടില്ല, സ്‌കാർഫി​നെ ആദ്യമാ​യി കുരു​ക്കി​ട്ടു ടൈയാ​ക്കി​യതു സ്റ്റാൻകെർക്ക​യി​ലെ പട്ടാള​ക്കാ​രാ​ണെ​ങ്കി​ലും” എന്നു മുമ്പു സൂചി​പ്പിച്ച പത്രം എഴുതു​ന്നു.

ഫ്രഞ്ചു വിപ്ലവ​കാ​ലത്ത്‌ (1789-99) ഒരു പുരുഷൻ തന്റെ കഴുത്തി​നു ചുറ്റു​മുള്ള “ക്രോട്ടി”ന്റെ അഥവാ സ്‌കാർഫി​ന്റെ നിറത്താൽ തന്റെ രാഷ്ട്രീയ ചായ്‌വു സൂചി​പ്പി​ക്കു​മാ​യി​രു​ന്നു. 19-ാം നൂറ്റാ​ണ്ടിൽ അലങ്കാ​ര​പ്രി​യ​രായ യൂറോ​പ്യൻ സമുദാ​യം ഈ വസ്‌ത്ര​ഭൂ​ഷ​ണ​ത്തി​നു “ശ്രദ്ധനൽകാൻ തുടങ്ങി.” അപ്പോ​ഴാ​യി​രു​ന്നു ക്രാ​വേറ്റ്‌ സൈനിക-രാഷ്ട്രീയ രംഗത്തു​നിന്ന്‌ ഉയർത്ത​പ്പെട്ടു പൊതു പുരുഷ സമൂഹ​ത്തി​ന്റെ വസ്‌ത്ര​മു​റി​യി​ലേക്കു പ്രവേ​ശി​ച്ചത്‌. ഇന്നു ടൈ ലോക​വ്യാ​പ​ക​മാ​യി അനേകം സമുദാ​യ​ങ്ങ​ളിൽ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതി​ലു​പരി ചില സ്ഥാനങ്ങ​ളിൽ അത്‌ അനിവാ​ര്യം പോലു​മാണ്‌.

[31-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Historic Costume in Pictures/Dover Publications, Inc., New York

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക