ഉണരുകയോടുള്ള സിറോഷയുടെ വിലമതിപ്പിനാൽ പ്രേരിപ്പിക്കപ്പെട്ടു
യു.എസ്.എ., വാഷിങ്ടൺ സംസ്ഥാനത്തുനിന്നുള്ള ഒരു ചെറുപ്പക്കാരൻ ഇപ്രകാരമെഴുതി: “ഇംഗ്ലീഷ് ക്ലാസ്സിൽ ഞങ്ങൾ ഒരു മാസികയിലേക്കോ അല്ലെങ്കിൽ ഒരു വർത്തമാനപത്രത്തിലേക്കോ എഴുതേണ്ടതുണ്ടായിരുന്നു. അതിനായി ഞാൻ മാസികകളിലെ ലേഖനങ്ങൾ നോക്കാൻ തുടങ്ങി.
“തലേദിവസത്തെ തപാലിൽ വന്ന ഉണരുക! മാസികയിലെ ലേഖനങ്ങൾ നോക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ചെയ്തതിൽ ഞാൻ തികച്ചും സന്തോഷമുള്ളവനാണ്. 1995 ഫെബ്രുവരി 22-ന്റെ ലക്കത്തിലെ ‘റഷ്യയിലേക്ക് ഒരു മടക്കസന്ദർശനം’ എന്ന ലേഖനം വളരെ പ്രോത്സാഹജനകമായിരുന്നു. ദൈവരാജ്യത്തിനു വേണ്ടിയുള്ള ഏഴുവയസ്സുകാരൻ സിറോഷയുടെ തീക്ഷ്ണതയെക്കുറിച്ചു വായിക്കുന്നതു പ്രത്യേകിച്ചും പ്രോത്സാഹജനകമായിരുന്നു. ഉണരുക! മാസികയോടുള്ള അവന്റെ സ്നേഹവും വിലമതിപ്പും, ഞാൻ വായിച്ചിട്ടില്ലാത്ത ഉണരുക! ലേഖനങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിന് എന്നെ ഇടയാക്കി. ഉണരുക!യിലും വീക്ഷാഗോപുരത്തിലുമുള്ള എല്ലാ മികവുറ്റ ലേഖനങ്ങളും വായിക്കുന്നതിന് ഒരു കൂടുതലായ ശ്രമം ചെയ്യാമെന്നു ഞാനിപ്പോൾ പ്രത്യാശിക്കുന്നു.”
നിങ്ങൾ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒരു പ്രതി ലഭിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ ഒരു സൗജന്യ ഭവനബൈബിളധ്യയനം ഉണ്ടായിരിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ദയവായി Praharidurg Prakashan Society, Plot A/35 Nr Nangargaon Industrial Estate, Nangargaon, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.