“നിങ്ങൾ സ്ഥിതിചെയ്യുന്നതിനു നന്ദി”
നോർത്ത് കരോളിന, യു.എസ്.എ.-യിലുള്ള ഒരു മനുഷ്യൻ ന്യൂയോർക്കിലെ ബ്രുക്ക്ളിനിലുള്ള യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തേക്ക് എഴുതിയത് അങ്ങനെയാണ്. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ഉണരുക!യിൽ നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ഭവനബൈബിളധ്യയനത്തിന് ഞാൻ അപേക്ഷിക്കുകയാണ്. കൂടാതെ, നരകം. . . .എന്ന വിഷയത്തെപ്പറ്റി നിങ്ങൾക്കു പ്രദാനം ചെയ്യാൻ കഴിയുന്ന മുഴു വിവരങ്ങൾക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുകയാണ്.
“ഞാൻ ബാപ്റ്റിസ്റ്റ് സഭയിലാണു വളർത്തപ്പെട്ടത്. എന്നാൽ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾത്തന്നെ അവരുടെ പഠിപ്പിക്കലുകളിലെയും വിശ്വാസപ്രമാണത്തിലെയും ചില സംഗതികൾ എനിക്കു പിടിക്കാത്തതായി തോന്നി.
“1965 മുതൽ ഞാൻ നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചുകൊണ്ടാണിരിക്കുന്നത്. വായിക്കുമ്പോൾ ഞാൻ ബൈബിൾ എടുത്തുനോക്കാറുണ്ട്. നിങ്ങളുടെ സാഹിത്യങ്ങളിലെ സകലതും ബൈബിളിനോട് ഒത്തുവരുന്നു. ദൈവത്തെയും യേശുവിനെയുംകുറിച്ചുള്ള യഥാർഥ സത്യം അറിയാൻ ഞാൻ എല്ലായ്പോഴും ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും ബൈബിളിൽനിന്നും ഞാൻ യഥാർഥ ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കു സത്യസന്ധമായി പറയാൻ കഴിയും.”
യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്ഠിത പഠിപ്പിക്കലുകൾ സംബന്ധിച്ച വിവരങ്ങൾ ഒരുപക്ഷേ നിങ്ങളും വിലമതിക്കുന്നുണ്ടാവും. യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? എന്ന ലഘുലേഖയുടെ ഒരു പ്രതിയുണ്ടായിരിക്കാനോ ഒരു സൗജന്യ ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, Watchtower, H-58 Old Khandala Road, Lonavla 410 401, Mah., India-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.