യുവജനങ്ങൾ വിലമതിപ്പു പ്രകടമാക്കുന്നു
ഇവിടെ ചിത്രത്തിൽകാണുന്ന യുവജനങ്ങളെല്ലാവരും നൈജീരിയയിലുള്ള സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ്. നൈജീരിയയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്കുള്ള ഒരു കത്തിൽ അവർ ഇപ്രകാരം എഴുതി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ യുവാക്കളായ ഞങ്ങളോടു കാണിച്ചിരിക്കുന്ന പരിഗണനയ്ക്കുവേണ്ടി നിങ്ങൾക്കു നന്ദിപറയാൻ ആഗ്രഹിക്കുന്നു.
“ലോകത്തിലെ സമ്മർദങ്ങളെ ചെറുത്തു നിൽക്കാനും തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകൾ തള്ളിക്കളയാനും ഈ പ്രസിദ്ധീകരണം ഞങ്ങളെ സഹായിച്ചിരിക്കുന്നു. യുവാക്കളുടെ ഉത്കണ്ഠകളുടെ ഒരു നീണ്ട നിരതന്നെ അതു ചർച്ചചെയ്യുന്നു. അതിന്റെ ഉപദേശം എല്ലായ്പോഴും ബൈബിളധിഷ്ഠിതമാണുതാനും. ജ്ഞാനികളോടു കൂടെ നടക്കാനും മൂഢൻമാരുമായുള്ള സഹവാസം ഒഴിവാക്കാനുമുള്ള ബൈബിളിന്റെ ബുദ്ധ്യുപദേശത്തിലെ ജ്ഞാനം മനസ്സിലാക്കാൻ സമപ്രായക്കാരുടെ സമ്മർദത്തെക്കുറിച്ചു ചർച്ചചെയ്യുന്ന ഭാഗം ഞങ്ങളെ വിശേഷാൽ സഹായിച്ചു. ഞങ്ങൾ സ്നേഹത്തിൽ ഒത്തിണങ്ങിപ്പോകുന്ന വിധത്തിലും സമാധാനത്തിന്റെ ഏകീകരണ ബന്ധത്തിൽ ആത്മാവിന്റെ ഒരുമ ഞങ്ങൾ സശ്രദ്ധം കാത്തു സൂക്ഷിക്കുന്നവിധത്തിലും ഞങ്ങളുടെ സ്കൂളിലെ മററു സഹപാഠികൾ അത്ഭുതംകൂറുന്നു.
“സ്കൂളിലെ കുട്ടികളുടെയിടയിൽ ഞങ്ങളുടെ നടത്ത നല്ലതായി നിലനിർത്താൻ എല്ലായ്പോഴും ശ്രമിച്ചുകൊണ്ട് ശ്രദ്ധിക്കുന്ന എല്ലാ വിദ്യാർഥികളോടും ഞങ്ങൾ സതീക്ഷ്ണം രാജ്യപ്രത്യാശ പ്രഖ്യാപിക്കുന്നു, ചിലർ തെററായ രീതിയിൽ ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നതു വകവെക്കാതെപോലും.”
“യഹോവയുടെ യുവസാക്ഷികൾ, ഓൾ സെയ്ൻറ്സ് സെക്കണ്ടറി സ്കൂൾ, ആബ, ആബിയ സംസ്ഥാനം, നൈജീരിയ” എന്ന് കത്തിൽ ഒപ്പിട്ടിരുന്നു.
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India എന്ന അഡ്രസ്സിലോ പേജ് 5-ൽ കാണുന്ന ഉചിതമായ അഡ്രസ്സിലോ ദയവായി എഴുതുക.