“ഭൂതകാലത്തിന്റെ കെടുതികൾ നീക്കുന്നു”
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് ആ വാക്കുകൾ എഴുതപ്പെട്ടപ്പോൾ അതു സത്യമായിരുന്നു, അത് ഇന്നും സത്യമാണ്. എന്നാൽ മമനുഷ്യന്റെ സകല കഷ്ടപ്പാടുകളും സഹിതം ഭൂതകാലത്തിന്റെ കെടുതികൾ നീക്കാൻ കഴിയുമോ?—റോമർ 8:22.
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ശീർഷകത്തിലുള്ള 32 പേജ് മുഴുവർണ ലഘുപത്രിക ഇക്കാര്യമാണ് ചർച്ച ചെയ്യുന്നത്. ‘നാം ഈ ലോകത്തിൽ അനുഭവിച്ചിരിക്കാവുന്ന കഷ്ടപ്പാടിനു ദൈവം പരിഹാരം വരുത്തും’ എന്ന് അതു പറയുന്നു. “നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട വഷളായ ഭൂതകാലം വലിയ അനുകമ്പയോടെ പരിഹരിക്കുന്നതിനേക്കാളുപരി ദൈവം ചെയ്യും.”
ഒരു ശോഭനമായ ഭാവി നമ്മെ കാത്തിരിക്കുന്നുവെന്ന ബോധ്യം വരുത്തുന്ന തെളിവ് ഈ പ്രസിദ്ധീകരണം പ്രദാനം ചെയ്യുന്നു. ഈ ലഘുപത്രിക വായിച്ചശേഷം 20 വയസ്സുള്ള ഒരു കാനഡക്കാരി ഇപ്രകാരമെഴുതി: “ഈ പ്രസിദ്ധീകരണം എന്റെ ഹൃദയത്തെ എത്രമാത്രം സ്പർശിച്ചുവെന്ന് എനിക്കു വാക്കുകളിൽ പ്രകടമാക്കാനാവില്ല! അതു തീർച്ചയായും ഒരു അമൂല്യ രത്നമാണ്. ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന അത്ഭുതാവഹമായ ഭാവിയെക്കുറിച്ച് അത് നമ്മെ അനുസ്മരിപ്പിക്കുന്നു. ‘ഭൂതകാലത്തിന്റെ കെടുതികൾ നീക്കുന്നു’ എന്ന ഭാഗം സ്നേഹപുരസ്സരം എഴുതപ്പെട്ടതാണെന്നു ഞാൻ വിചാരിക്കുന്നു. യഹോവ നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഓർമിപ്പിച്ചതിനു നന്ദി.”
നിങ്ങൾ ഈ ലഘുപത്രികയുടെ ഒരു പ്രതി ലഭിക്കാനോ ഈ വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ആരെങ്കിലും നിങ്ങളുടെ വീട്ടിൽ വരാനോ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla, 410 401, Mah., India, എന്ന വിലാസത്തിലോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ വിലാസത്തിലോ ദയവായി എഴുതുക.