‘ചരിത്രത്തിലെ വലിയ ഹാസ്യങ്ങളിലൊന്ന്’
“പരിണാമസിദ്ധാന്തം, പ്രത്യേകിച്ചും അതു പ്രയുക്തമാക്കിയിരിക്കുന്നതിന്റെ വ്യാപ്തി, ഭാവിയിലെ ചരിത്രഗ്രന്ഥങ്ങളിലെ വലിയ ഹാസ്യങ്ങളിൽ ഒന്നായിരിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. ഇത്രയേറെ ദുർബലവും അടിസ്ഥാനരഹിതവുമായ ഒരു സിദ്ധാന്തം അവിശ്വസനീയമായ സ്വീകാര്യതയോടെ അംഗീകരിച്ചതിൽ വരുംതലമുറകൾ അതിശയം കൂറും.” ബ്രിട്ടനിലെ ഒരു പ്രക്ഷേപകനും എഴുത്തുകാരനുമായ മാൽക്കം മജെറിജിന്റേതാണ് (1903-90) ഈ വാക്കുകൾ. കാനഡയിലെ ഓൺടേറിയോയിലുള്ള വാട്ടർലൂ യൂണിവേഴ്സിററിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. അദ്ദേഹം ഇപ്രകാരവും കൂട്ടിച്ചേർത്തു: “ചരിത്രത്തിലെ ഈ കാലഘട്ടം തെളിവു കൂടാതെ എന്തിനെയും വിശ്വസിക്കുന്ന ഒന്നാണെന്നു മുമ്പു നിങ്ങളോടു ഞാൻ പറഞ്ഞതായി വിചാരിക്കുന്നു, അതിന്റെ ഒരു ഉദാഹരണമായി ഞാൻ പരിണാമത്തെ ഉൾപ്പെടുത്തും.”
എന്നാൽപ്പിന്നെ എന്തുകൊണ്ടാണു വളരെയധികം ശാസ്ത്രജ്ഞൻമാർ പരിണാമത്തെ അംഗീകരിക്കുന്നത്? ഈ ചോദ്യവും മററു പല ചോദ്യങ്ങളും ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന 254 പേജുള്ള പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങൾ ഈ പുസ്തകം വായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ മടി വിചാരിക്കാതിരിക്കുക, അല്ലെങ്കിൽ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏററവും അടുത്തുള്ള വിലാസത്തിൽ എഴുതുക.
യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ വിദ്യാഭ്യാസവേല പിന്തുണയ്ക്കപ്പെടുന്നതു സ്വമേധയാ സംഭാവനകളാലാണ്.