ഇന്നത്തെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന പത്രികകൾ
ഇപ്പോൾ ഓരോ മാസവും നൂറിലധികം ഭാഷകളിലായി 5 കോടി 80 ലക്ഷം പ്രതികൾ അച്ചടിക്കപ്പെടുന്ന വീക്ഷാഗോപുരവും ഉണരുക!യും അതാണ് ചെയ്തുകൊണ്ടിരുന്നിട്ടുള്ളത്. വിലമതിപ്പു നിറഞ്ഞ ഒരു വായനക്കാരൻ ഇപ്രകാരം എഴുതി:
“അനേകരെയും അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വളരെ നന്ദി.” അദ്ദേഹം ഇങ്ങനെയും പ്രസ്താവിച്ചു:
“ഈ ലോകത്തിന്റെ അവസാനം അടുത്തുവരവേ, ആളുകൾക്ക് തങ്ങളുടെ പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന സമാനുഭാവവും ധാരണയും ഉൾക്കാഴ്ചയും ആവശ്യമാണ്. തങ്ങളുടെ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിൽ ആളുകൾ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതിന്റെ കാരണങ്ങൾ വീക്ഷാഗോപുരവും ഉണരുക!യും അധികമധികം കൈകാര്യം ചെയ്തുവരികയാണ് . . .
“ശരിയായതു ചെയ്യാൻ മിക്കവരും ആഗ്രഹിക്കുന്നു, എന്നാൽ അവർക്കു മിക്കപ്പോഴും നൈരാശ്യങ്ങൾ, കുററബോധം, നിഷേധാത്മക വികാരങ്ങൾ, ഭയങ്ങൾ, ആത്മാഭിമാനത്തിന്റെ കുറവ്, മോശമായ മാനസിക ശീലങ്ങൾ, സ്വയം സഹായിക്കാൻ തങ്ങൾ ശക്തിഹീനരാണെന്ന തോന്നൽ എന്നീ പ്രശ്നങ്ങളുമായി മല്ലിടേണ്ടിവരുന്നു. തങ്ങളുടെ ജീവിതത്തിന്റെയും വികാരങ്ങളുടെയും മേൽ നിയന്ത്രണം കൈവരിക്കാൻ പലരെയും നിങ്ങളുടെ ലേഖനങ്ങൾ സഹായിക്കുന്നുണ്ട്. . . .
“‘വിവാഹബന്ധത്തിനുള്ളിലെ ആശയവിനിമയം’ എന്ന വിഷയം പ്രതിപാദിച്ച 1994 ജനുവരി 22 ലക്കം ഉണരുക!യ്ക്കു പ്രത്യേകിച്ചു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മുഷിപ്പൻ പ്രസംഗം നടത്തുന്നതിനു പകരം, പുരുഷൻമാരും സ്ത്രീകളും അന്യോന്യം മനസ്സിലാക്കാൻ പരാജയപ്പെടുന്നതിന്റെ കാരണങ്ങളിലേക്കു നിങ്ങൾ കുഴിച്ചിറങ്ങുകയാണ്. ജനസമൂഹത്തിന്റെ പകുതിയെ മനസ്സിലാക്കാൻ മറേറ പകുതിയെ സഹായിക്കുകവഴി മാനവരാശിക്കും വിവാഹമെന്ന ദൈവദത്ത ക്രമീകരണത്തിനും നിങ്ങൾ വലിയ ഒരു സേവനമാണ് ചെയ്തിരിക്കുന്നത്.”
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ പ്രതികൾ നിങ്ങളുടെ വീട്ടിലേക്കു തപാലിൽ അയച്ചുകിട്ടാൻ ആഗ്രഹിക്കുന്നെങ്കിൽ Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargoan, Lonavla 410 410, Mah. എന്ന വിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ ദയവായി എഴുതുക.