ഉണരുക! യുടെ അച്ചടിയിൽ അമ്പരന്നുപോയി
യു.എസ്.എ.യിലുള്ള മിനെസോറെറയിലെ ഒരു ഉണരുക! വായനക്കാരി ഒരു കോളെജിൽ ജോലി ചെയ്യുന്നു. അവിടെ സമുദ്രജീവശാസ്ത്രജ്ഞനായ സാം ലാബഡ് “ഡോൾഫിനുകൾ എവിടെ പോയി?” എന്ന ശീർഷകത്തിലുള്ള ഒരു പ്രസംഗം നടത്താൻ പട്ടികപ്പെടുത്തിയിരുന്നു. “കോരുവലകൊണ്ടുള്ള മത്സ്യബന്ധനം കുറയുന്നുവോ?” (മേയ് 22, 1992, ഇംഗ്ലീഷ് ലക്കം) എന്ന ലേഖനത്തിൽ അദ്ദേഹത്തെ ഉദ്ധരിച്ചിട്ടുണ്ടല്ലോ എന്നോർത്തുകൊണ്ട് അവൾ പ്രസംഗത്തിന് ആ മാസികയും കൊണ്ടുപോയി.
“മാസികയുടെ പുറത്ത് ഞാൻ മി. ലാബഡിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പെഴുതിവെച്ചു. ഈ ലേഖനം ലോകവ്യാപകമായി അനേകം ഭാഷകളിൽ വിതരണം ചെയ്യപ്പെടാൻ പോകുകയാണെന്നും അതിന്റെ മുദ്രണം 1,30,00,000-ത്തിലധികമാണെന്നും അറിയാൻ അദ്ദേഹത്തിന് ഇഷ്ടമായിരിക്കുമെന്ന് ഞാൻ വിചാരിച്ചതായി പറഞ്ഞു. എന്നിട്ട് പേരെഴുതി ഒപ്പിട്ട് ഉണരുക! പ്രസംഗവേദിയിൽ വച്ചശേഷം ഞാനെന്റെ ഇരിപ്പിടത്തിൽ പോയിരുന്നു.
“താമസിയാതെ ഒരു മനുഷ്യൻ പ്രസംഗവേദിയിലേക്കു പോയി മാസികയെടുത്തു വായിക്കാൻ തുടങ്ങുന്നതു ഞാൻ കണ്ടു. ഏതാനും മിനിററുകൾക്കുശേഷം അദ്ദേഹം മുഖമുയർത്തി, ആ മാസിക അവിടെ വച്ചയാൾ സ്ഥലത്തുണ്ടോയെന്ന് ഉറക്കെ ചോദിച്ചു. കൈയുയർത്തി ‘ഞാനാണ്’ എന്നു പറഞ്ഞപ്പോൾ അദ്ദേഹം താഴെയിറങ്ങി വന്ന് എന്റെയടുത്തിരുന്നു. ആ മാസികക്കു വേണ്ടി അദ്ദേഹം എന്നോടു നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനരംഗത്തെ വേലയെയോ നേട്ടങ്ങളെയോ വിശേഷവത്കരിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ആരെങ്കിലും കൊടുക്കുമ്പോൾ താൻ അതു വിലമതിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അതിന്റെ മുദ്രണം 1,30,00,000 ആണെന്നു ഞാൻ അബദ്ധത്തിൽ പറഞ്ഞതായിരിക്കാമെന്ന് അദ്ദേഹം വിചാരിച്ചു. ഞാൻ ഉദ്ദേശിച്ചത് 13,000 ആയിരിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. ഞാൻ മാസികയുടെ മുഖവശത്തേക്കു മറിച്ച് അത് 1,30,00,000 തന്നെ ആണെന്നു കാട്ടിക്കൊടുത്തു. അദ്ദേഹം അമ്പരന്നുപോയി. ആ മാസിക പ്രസിദ്ധീകരിക്കപ്പെടുന്ന ഭാഷകളുടെ എണ്ണത്തിലും [ഇപ്പോൾ 74 ഭാഷകൾ] അദ്ദേഹത്തിനു വളരെ മതിപ്പു തോന്നി. ആ മാസിക വിതരണം ചെയ്യപ്പെടുന്നത് ഐക്യനാടുകളിൽ മാത്രമാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ അതു ലോകവ്യാപകമായി എപ്രകാരം ചെയ്യപ്പെടുന്നു എന്ന് ഞാൻ വിശദീകരിച്ചു.”
ഉണരുക!യുടെ ഒരു പ്രതി തപാൽവഴി നിങ്ങളുടെ വീട്ടിൽ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargaon, Lonavla 410 401, Pune Dist., Mah.-ക്കോ അഞ്ചാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ അഡ്രസ്സിലോ എഴുതുക.