“ആർക്കും അനുയോജ്യമായ ഒരു സമ്മാനം”
അതാണ് സ്വിററ്സർലൻഡിലെ 82 വയസ്സുകാരനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തെപ്പററി എഴുതിയത്. ഇദംപ്രഥമമായി 1991-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 133 അധ്യായങ്ങളിലായി നാലു സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന പ്രകാരം യേശുവിന്റെ ഭൗമിക ജീവിതത്തിലെ ഓരോ സംഭവവും അവതരിപ്പിക്കുന്നു. വായനക്കാരന് ഇത്ര രസാനുഭൂതി ഉളവായത് എന്തുകൊണ്ടാണ്?
അദ്ദേഹം ഇപ്രകാരം എഴുതി: “ഈ പുസ്തകത്തിന്റെ വായന ആസ്വാദ്യമാണ്. അതിനു വ്യക്തമായ ലിപിയും വിശിഷ്ടമായ വ്യാകരണശൈലിയും ഉണ്ട്. മററു പല പുസ്തകങ്ങളുടെയും കാര്യത്തിൽ സംഗതി ഇതല്ല.” കൂടാതെ, അദ്ദേഹം “ജീവൻ തുടിക്കുന്ന” 200-ലധികം വരുന്ന വർണചിത്രങ്ങൾ കണ്ട് ആശ്ചര്യം പൂണ്ടു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “ആംഗ്യങ്ങളും മുഖഭാവങ്ങളും മിത വർണങ്ങളും വളരെ തനിമ നിറഞ്ഞതാണ്.”
ആളുകൾ ഈ പുസ്തകം മററുള്ളവർക്ക് ഒരു സമ്മാനമായി നൽകണമെന്ന് പ്രായംചെന്ന ഈ മാന്യദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ “അത്ഭുതകരവും പ്രബോധനാത്മകവുമായ പുസ്തകത്തെ . . . ആർക്കും അനുയോജ്യമായ ഒരു സമ്മാന”മായി അദ്ദേഹം കണക്കാക്കുന്നു. നമ്മളും അങ്ങനെ തന്നെ ചെയ്യുന്നു.
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ ഒരു പ്രതി സ്വീകരിക്കാനോ ഒരു സൗജന്യ ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla, 410 401. Mah., എന്ന മേൽവിലാസത്തിലോ അല്ലെങ്കിൽ 5-ാമത്തെ പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.
[32-ാം പേജിലെ ചിത്രം]
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ