ദൈവം കരുതുന്നുവോ?
അവിടുന്ന് കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്?
അത് എന്നെങ്കിലും അവസാനിക്കുമോ?
ജിജ്ഞാസയുളവാക്കുന്ന ചോദ്യങ്ങൾ, അല്ലേ? യഹോവയുടെ സാക്ഷികൾ പ്രസിദ്ധപ്പെടുത്തിയ ഒരു ലഘുപത്രികയുടെ പുറംപേജിൽ അവ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ അതു വായിച്ചോ? അത് ഇപ്പോൾത്തന്നെ ഒട്ടനവധിപേർക്ക് ആശ്വാസവും പ്രത്യാശയും പ്രദാനം ചെയ്തിട്ടുണ്ട്. യു.എസ്.എയിലെ പെൻസിൽവേനിയയിലുള്ള ഫിലദൽഫിയയിൽനിന്ന് ഈ ലഘുപത്രികയെക്കുറിച്ച് ഒരു സ്ത്രീ ഇപ്രകാരം എഴുതുന്നു:
“വളരെ മനോഹരവും അത്രയ്ക്കു ഹൃദയസ്പർശിയും ആയ ഒരു വിധത്തിൽ വാക്കുകളെ കൂട്ടിയോജിപ്പിക്കുക സാധ്യമാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഒരു ഇരുട്ടു മുറിയിൽ ആയിരിക്കുകയും പെട്ടെന്ന് ആരോ ലൈററിടുകയും ചെയ്തതുപോലെ ആയിരുന്നു അത്; ‘ദൈവം തീർച്ചയായും കരുതുന്നു’ എന്നു ഞാൻ മനസ്സിലാക്കി.
“ഞാൻ എല്ലായ്പോഴും ശാസ്ത്രീയമായി ചിന്തിക്കുന്ന ഒരാളായിരുന്നു. അതുകൊണ്ടു ഞാൻ എപ്പോഴെങ്കിലും നിരുത്സാഹിതയായാൽ ശാസ്ത്രീയ ചായ്വുള്ള പ്രസംഗങ്ങളോ ലേഖനങ്ങളോ ചലച്ചിത്രങ്ങളോ എന്റെ ഉൻമേഷത്തെ പുതുക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ ലഘുപത്രിക എന്നെ പുതുക്കുക മാത്രമല്ല മൃദുലമായ, സ്നേഹപുരസ്സരമായ ഒരു വിധത്തിൽ എന്നെ സ്പർശിക്കുകയും ചെയ്തു.
“നിങ്ങളുടെ ശ്രദ്ധ പിടിച്ചുപററുന്ന ആദ്യ സംഗതി, അതിന്റെ പുറംപേജാണ്. അതു ഫലപ്രദമാണ്, എന്തെന്നാൽ അവ യഥാർഥ ആളുകളാണ്. അവരുടെ ഓരോ മുഖങ്ങളും, കറുത്ത തടിച്ച അക്ഷരങ്ങളിൽ ‘ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?’ എന്നെഴുതിയിരിക്കുന്ന ചോദ്യത്തെ സംബന്ധിച്ച ഉത്കണ്ഠയെ പ്രതിഫലിപ്പിക്കുന്നു. ഈ നാളുകൾ എങ്ങനെയാണെന്ന് ഏതൊരുവനും തോന്നുന്ന വിധത്തെ പ്രതിഫലിപ്പിക്കുന്ന മുഖഭാവങ്ങൾ ഈ ആളുകൾക്കുണ്ട്.
“ഉള്ളടക്കം വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതാണ്. അതു ലളിതവും കുറിക്കുകൊള്ളുന്നതുമാണ്, അത് അർഥവത്താണ്. അതു ന്യായയുക്തമാണ്. നിങ്ങൾ അതു വായിച്ചുതുടങ്ങിയാൽ വായന നിറുത്താൻ കഴിയാത്തവിധം അതു വളരെ മനോഹരവും വായിക്കാൻ എളുപ്പവുമാണ്.”
നിങ്ങൾ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, Watchtower, H-58 Old Khandala Road, Lonavla 410 401, Mah.-ലേക്കോ അഞ്ചാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ അഡ്രസ്സിലോ ദയവായി എഴുതുക.
[32-ാം പേജിലെ ചിത്രം]
DOES GOD REALLY CARE ABOUT US?
If so, why does he permit suffering?
Will it ever end?