ദൈവികഭക്തിയുള്ള മാതാപിതാക്കളെ വിലമതിക്കൽ
ഉത്തരവാദിത്വബോധവും ദൈവഭയവും ഉള്ള മുതിർന്നവരായി തങ്ങളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ കഠിനമായി പ്രയത്നിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ ശ്രമങ്ങൾ വിജയിച്ചുകാണുമ്പോൾ സംതൃപ്തരാണ്. നല്ല രീതിയിൽ വളർത്തിക്കൊണ്ടുവന്നതിനു കുട്ടികൾ വിലമതിപ്പു പ്രകടിപ്പിക്കുമ്പോൾ അവർ വളരെയധികം സന്തോഷമുള്ളവരുമാണ്.
ഒരു മകനും അദ്ദേഹത്തിന്റെ ഭാര്യയും തങ്ങളുടെ വിവാഹത്തിനുശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കയച്ച ഒരു എഴുത്താണു പിൻവരുന്നത്: (g93 8/8)
“പ്രിയപ്പെട്ട ഡാഡിക്കും മമ്മിക്കും:
“ഓ, ഞങ്ങൾ എവിടെ തുടങ്ങണം? ഞങ്ങളുടെ വിവാഹദിവസത്തെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഔദാര്യവും ഞങ്ങൾ എത്രമാത്രം വിലമതിച്ചു എന്നു പറഞ്ഞുകൊണ്ടു തുടങ്ങട്ടെ. വാസ്തവമായും അത് ഒരു വിശേഷപ്പെട്ട ദിവസമായിരുന്നു, നിങ്ങളുടെ സാന്നിധ്യം വിലതീരാത്തതും. ഇനിയും അതു പോരാഞ്ഞിട്ടെന്നപോലെ ഞങ്ങളുടെ മധുവിധു നാളുകൾ വളരെ ആസ്വാദ്യമാക്കാൻ നിങ്ങൾ സഹായിക്കുകയും ചെയ്തു. മുകളിൽ പറഞ്ഞതെല്ലാം നിങ്ങൾ ശ്രേഷ്ഠരും സ്നേഹവായ്പുള്ളവരും ന്യായബോധമുള്ളവരും രസികരും ആയ മാതാപിതാക്കളാണ് എന്നതിന്റെ കൂടുതലായ തെളിവാണ്, നിങ്ങൾ എല്ലായ്പോഴും അങ്ങനെ ആയിരുന്നിട്ടുമുണ്ട്!
“നേരായ, ഇടുങ്ങിയ പാതയിൽ തുടരാൻ ഞാൻ പ്രാപ്തനായിരുന്നിട്ടുള്ളത് എന്തുകൊണ്ടെന്നു നിങ്ങൾ എപ്പോഴെങ്കിലും അതിശയിച്ചിട്ടുണ്ടോ? കാരണം, യഹോവയാം ദൈവത്തോടുള്ള എന്റെ സ്നേഹത്തോടൊപ്പം നിങ്ങളിരുവരോടും എനിക്ക് എപ്പോഴും വലിയ ആദരവ് ഉണ്ടായിരുന്നിട്ടുണ്ട്. ആ ആദരവിനോടൊപ്പം നിങ്ങൾ നൽകിയ ശിക്ഷണവും കൂടിയായപ്പോൾ, കാര്യങ്ങൾ ചെയ്യുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും രണ്ടുവട്ടം ചിന്തിക്കാൻ എന്നെ ഇടയാക്കുമാറ് അത് അത്ര ശക്തമായിരുന്നിട്ടുണ്ട്. തീർച്ചയായും ദൈവേഷ്ടം ചെയ്യുന്നതിലെ എന്റെ ജീവിതവിജയം ഏറിയകൂറും നിങ്ങൾ എനിക്കു തന്ന സ്ഥായിയായ സ്നേഹവും ശിക്ഷണവും അതോടൊപ്പം യഹോവയോടും അവിടുത്തെ സ്ഥാപനത്തോടും ഉള്ള നിങ്ങളുടെ ശാശ്വത ഭക്തിയും നിമിത്തമാണ്.
“നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ഓർക്കുന്നില്ലെങ്കിലും നിങ്ങളിരുവരെയും കുറിച്ചുള്ള എന്റെ ബാല്യകാല ഓർമകളെല്ലാം ചികഞ്ഞെടുത്ത് അവയെ നെയ്തുചേർത്താൽ നിങ്ങളുടെ മുന്തിയ നടത്ത, പ്രത്യേകിച്ചു മററുള്ളവരോടും യഹോവയോടും ഉള്ള നിങ്ങളുടെ സ്നേഹം, ഞാൻ തീർച്ചയായും ഓർക്കുന്നുണ്ട് എന്ന് അവ പറയും.
“ഞങ്ങൾ നിങ്ങളെ വളരെയേറെ സ്നേഹിക്കുന്നു.
“നിങ്ങളുടെ മകനും മരുമകളും,
“എൽ. ആൻഡ് ഡബ്ലിയു.”