വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g92 8/8 പേ. 22
  • “അതിമഹത്തായ സമ്മാനം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “അതിമഹത്തായ സമ്മാനം”
  • ഉണരുക!—1992
  • സമാനമായ വിവരം
  • നിങ്ങൾക്ക്‌ കൊടുക്കൽ മനോഭാവമുണ്ടോ?
    വീക്ഷാഗോപുരം—1995
  • “എനിക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനം”
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ദൈവത്തിന്റെ അതിവിശിഷ്ടസമ്മാനം!—ഇത്ര അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നല്ല സമ്മാനത്തിനു വേണ്ടിയുള്ള അന്വേഷണം
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
ഉണരുക!—1992
g92 8/8 പേ. 22

“അതിമ​ഹ​ത്തായ സമ്മാനം”

തങ്ങളുടെ കുട്ടി​കളെ യോഗ്യ​രും നിയമം അനുസ​രി​ക്കു​ന്ന​വ​രും ദൈവ​ഭ​യ​മു​ള്ള​വ​രും ആക്കി വളർത്തു​ന്ന​തിന്‌ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കുന്ന മാതാ​പി​താ​ക്കൾ, മക്കൾ തങ്ങളുടെ പ്രയത്‌ന​ങ്ങ​ളോട്‌ വിലമ​തി​പ്പു പ്രകട​മാ​ക്കു​മ്പോൾ അതീവ​സ​ന്തു​ഷ്ട​രാണ്‌. ഈ കാലത്തി​ന്റെ ഒരു അടയാളം ‘മാതാ​പി​താ​ക്ക​ളോ​ടുള്ള’ വ്യാപ​ക​മായ ‘അനുസ​ര​ണ​ക്കേട്‌’ ആയിരി​ക്കു​മ്പോൾ ഈ “അന്ത്യനാ​ളു​ക​ളിൽ” ഇത്‌ വിശേ​ഷാൽ വാസ്‌ത​വ​മാണ്‌.—2 തിമൊ​ഥെ​യോസ്‌ 3:1, 2.

നാൻസി എന്ന 15 വയസ്സുള്ള ഒരു ഹൈസ്‌ക്കൂൾ വിദ്യാർത്ഥി​നി യഹോ​വ​യു​ടെ സാക്ഷി​ക​ളായ മാതാ​പി​താ​ക്ക​ളാൽ വളർത്ത​പ്പെട്ടു. ഒരു ദിവസം അവളുടെ ഇംഗ്ലീഷ്‌ അദ്ധ്യാ​പിക തങ്ങൾക്ക്‌ ഇതുവരെ ലഭിച്ചി​ട്ടു​ള്ള​തി​ലേ​ക്കും അതിമ​ഹ​ത്തായ സമ്മാനം സംബന്ധിച്ച്‌ എഴുതാൻ ക്ലാസ്സിന്‌ ഒരു നിയമനം കൊടു​ത്തു. നാൻസി എഴുതി​ക്കൊ​ടു​ത്തത്‌ പിൻവ​രു​ന്ന​താണ്‌, “അതിമ​ഹ​ത്തായ സമ്മാനം” എന്ന തലക്കെ​ട്ടിൻകീ​ഴിൽ:

“പലതരം സമ്മാന​ങ്ങ​ളും സമ്മാന​ദാ​താ​ക്ക​ളും ഉണ്ട്‌. സ്‌നേ​ഹ​വും സ്‌നേ​ഹി​ത​രും കഴിവു​ക​ളും ആകുന്ന സമ്മാന​ങ്ങ​ളുണ്ട്‌. വിദ്വേ​ഷ​വും ദാരി​ദ്ര്യ​വും​പോ​ലെ നിങ്ങൾ ആഗ്രഹി​ക്കാത്ത സമ്മാന​ങ്ങ​ളും ഉണ്ട്‌. പലതരം ദാതാ​ക്ക​ളുണ്ട്‌. സ്വാർത്ഥ​ത​യോ​ടെ കൊടു​ക്കു​ന്ന​വ​രും തങ്ങൾ ഇച്ഛിക്കു​ന്ന​തു​കൊണ്ട്‌ കൊടു​ക്കു​ന്ന​വ​രു​മുണ്ട്‌. എനിക്കു ലഭിച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏററവും വിശി​ഷ്ട​മായ സമ്മാനം എന്റെ അച്ഛൻ എനിക്കു നൽകി​യ​താണ്‌, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​മാ​കുന്ന സമ്മാനം.

“ഈ സമ്മാനം ഒരു ആയുഷ്‌ക്കാ​ലം നീണ്ടു​നിൽക്കു​ന്ന​താണ്‌, പഴക്കത്താൽ ഉപയോ​ഗ​ശൂ​ന്യ​മാ​യ​ശേഷം ദൂരെ​യെ​റി​യുന്ന മററു സമ്മാന​ങ്ങൾപോ​ലെയല്ല. ഞാൻ പഠിച്ച കാര്യങ്ങൾ ആജീവ​നാ​ന്തം എന്നെ പ്രചോ​ദി​പ്പി​ക്കു​ക​യും ഞാൻ ചെയ്യുന്ന സകല കാര്യ​ത്തെ​യും സ്വാധീ​നി​ക്കു​ക​യും ചെയ്യും. ബൈബി​ളി​ലെ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിച്ച​തി​നാൽ ഞാൻ അവനെ വ്യക്തി​പ​ര​മായ അടിസ്ഥാ​ന​ത്തിൽ അറിയാ​നി​ട​യാ​യി​രി​ക്കു​ന്നു, ഒരു സുഹൃ​ത്തെ​ന്ന​നി​ല​യിൽ ഞാൻ അവനെ ബഹുമാ​നി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യുന്നു.

“ഈ വർഷം എന്റെ അച്ഛൻ മരിക്കു​ന്ന​തു​വരെ, മാർഗ്ഗ​നിർദ്ദേശം ആവശ്യ​മാ​യി​വ​ന്ന​പ്പോൾ ഞാൻ അദ്ദേഹത്തെ ആശ്രയി​ച്ചി​രു​ന്നു. മററു​ള്ള​വ​രും അങ്ങനെ ചെയ്‌തി​രു​ന്നു. എന്റെ അച്ഛൻ ജോലി കഴിഞ്ഞ്‌ വീട്ടിൽ വന്നശേഷം ഞാൻ പലപ്പോ​ഴും അദ്ദേഹത്തെ കണ്ടിരു​ന്നില്ല, എന്തെന്നാൽ ആശുപ​ത്രി​യി​ലു​ള്ള​വരെ സന്ദർശി​ക്കു​ന്ന​തി​ലും അവർക്ക്‌ പിന്തു​ണ​കൊ​ടു​ക്കു​ന്ന​തി​ലും അദ്ദേഹം വ്യാപൃ​ത​നാ​യി​രു​ന്നു. അദ്ദേഹം തന്റെ സമയം എത്ര ഉദാര​മാ​യി കൊടു​ത്തി​രു​ന്നു​വെന്ന്‌ ഞാൻ ഇപ്പോൾ തിരി​ച്ച​റി​യു​ന്നു. എനിക്ക്‌ ആവശ്യ​മാ​യി​രി​ക്കുന്ന പിന്തു​ണ​യും മാർഗ്ഗ​നിർദ്ദേ​ശ​വും നൽകാൻ അദ്ദേഹം ഇപ്പോൾ എന്നോ​ടൊ​പ്പ​മി​ല്ലെ​ങ്കി​ലും എന്റെ ജീവി​ത​ത്തി​ലു​ട​നീ​ളം ഞാൻ ആഗ്രഹി​ക്കുന്ന കാര്യ​ങ്ങൾക്കാ​യി എനിക്ക്‌ എന്റെ സ്വർഗ്ഗീയ പിതാ​വി​നെ ആശ്രയി​ക്കാൻ കഴിയും.

“ഞാൻ ഈ സമ്മാനത്തെ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു, ശക്തനും വിശ്വ​സ്‌ത​നു​മായ അത്തര​മൊ​രു പിതാ​വി​നെ എനിക്കു നൽകി​യ​തിൽ ഞാൻ ദൈവ​ത്തോ​ടു നന്ദി പറയുന്നു. അദ്ദേഹ​ത്തി​ന്റെ മാതൃ​കക്ക്‌ എന്നിൽ എന്നും നിലനിൽക്കുന്ന ഒരു ഫലം ഉണ്ടായി​രി​ക്കും. മുതിർന്നു​വ​രു​മ്പോൾ വിലമ​തിപ്പ്‌ പ്രകട​മാ​ക്കാ​നും എന്റെ അച്ഛൻ എനിക്കു കാണി​ച്ചു​തന്ന മാതൃക പിൻപ​റ​റാ​നും എനിക്കു കഴിയു​മെന്ന്‌ ഞാൻ പ്രത്യാ​ശി​ക്കു​ന്നു.

“എന്റെ ഏററവും വിലപ്പെട്ട സമ്മാനം ദൈവ​ത്തേ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​മാണ്‌, എല്ലായ്‌പ്പോ​ഴും അങ്ങനെ ആയിരി​ക്കു​ക​യും ചെയ്യും. ഈ സമ്മാനം എനിക്കു നൽകി​യ​തിൽ ഞാൻ എന്റെ മാതാ​പി​താ​ക്കൾ ഇരുവ​രോ​ടും നന്ദിയു​ള്ള​വ​ളു​മാണ്‌. വിശ്വ​സ്‌ത​ത​യു​ടെ കാര്യ​ത്തിൽ അവരുടെ മഹത്തായ ദൃഷ്ടാന്തം എല്ലായ്‌പ്പോ​ഴും എന്നോ​ടൊ​പ്പം ഉണ്ടായി​രി​ക്കും.”

അദ്ധ്യാ​പി​ക ഈ ഉപന്യാ​സം വിലമ​തി​ക്കു​ക​യും തന്നെ അത്‌ വളരെ​യേറെ സ്‌പർശി​ച്ചു​വെന്ന്‌ പറയു​ക​യും ചെയ്‌തു. അവർ അത്‌ ക്ലാസ്സിൽ വായി​ച്ചു​കേൾപ്പി​ച്ചു. അവർ ഉള്ളടക്ക​ത്തി​ന്റെ കാര്യ​ത്തി​ലും വ്യാക​ര​ണ​ത്തി​ന്റെ​യും ചിഹ്നന​ങ്ങ​ളു​ടെ​യും കാര്യ​ത്തി​ലും ആ ഉപന്യാ​സ​ത്തിന്‌ ഏററവും ഉയർന്ന മാർക്കു നൽകി.

നാൻസി​യു​ടെ അമ്മയും ആ ഉപന്യാ​സം വിലമ​തി​ച്ചു. അവൾ പറഞ്ഞു: “അത്‌ എന്നെ വളരെ​യ​ധി​കം സന്തുഷ്ട​യാ​ക്കി. എല്ലായ്‌പ്പോ​ഴും നിങ്ങളു​ടെ കുട്ടികൾ എങ്ങനെ വിചാ​രി​ക്കു​ന്നു​വെന്ന്‌ കൃത്യ​മാ​യി അറിയാ​തി​രി​ക്കെ, നാൻസി പുരോ​ഗ​മി​ക്കു​ന്നു​വെ​ന്നും തന്റെ കഴിവ​നു​സ​രിച്ച്‌ അവൾ കാര്യാ​ദി​കൾ അംഗീ​ക​രി​ക്കു​ന്നു​വെ​ന്നും മനസ്സി​ലാ​ക്കാൻ അത്‌ എന്നെ സഹായി​ച്ചു.” (g91 8/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക