“മയക്കുമരുന്നുകൾ? യഥാർത്ഥത്തിൽ സാത്താനുമായി യോജിച്ചുപോകുന്നതായി പ്രകടമാക്കുന്നു!”
മാനുഷ ശരീരത്തിൻമേൽ മയക്കുമരുന്നുകളുടെ “വിനോദസംബന്ധമായ” ഉപയോഗത്തിന് എന്തു ഫലമുണ്ടായിരിക്കാൻ കഴിയും? ചാൾസിനെക്കുറിച്ച് പരിചിന്തിക്കുക. അയാളെ തന്റെ മൂത്ത സഹോദരി മയക്കുമരുന്നുകൾ പരിചയപ്പെടുത്തിയപ്പോൾ അയാൾക്ക് 15 വയസ്സുപ്രായമായിരുന്നു. അടുത്ത 15 വർഷങ്ങൾ അയാൾ മാരിഹ്വാനാ, കൊക്കയിൻ, ഹിറോയിൻ എന്നിവ വിവിധ കൂട്ടുകളിൽ ഉപയോഗിച്ചു. അയാൾ ചെറിയ മോഷണങ്ങൾക്കും ആയുധമുപയോഗിച്ചുള്ള കവർച്ചക്കും തിരുത്തൽ സ്ഥാപനങ്ങളിൽ ശിക്ഷയനുഭവിച്ചിരുന്നു. അയാളുടെ മയക്കുമരുന്നുപയോഗം അയാൾക്ക് എയ്ഡ്സ് രോഗം പകരുന്നതിന് ഇടയാക്കി. അയാൾ എയ്ഡ്സ് വൈറസ് വഹിക്കുന്നു എന്ന് പറയപ്പെട്ടപ്പോൾ അയാൾ ഞെട്ടിപ്പോയി, അയാൾ തന്റെ നീണ്ട, ശക്തമായ, ദൃഢപേശിയോടുകൂടിയ ശരീരം, അയാൾ പണ്ട് ആയിരുന്നതിൽനിന്ന് ക്ഷയിച്ച് നീണ്ടു മെലിഞ്ഞ ഒന്നായിത്തീർന്നത് നിസ്സഹായനായി നോക്കിനിന്നു. അയാളുടെ കദനകഥ വായിച്ചശേഷം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘അത് തക്കമൂല്യമുള്ളതാണോ?’
“നിങ്ങൾ ഒരു അത്ഭുതകരമായ ശരീരത്തെ നശിപ്പിക്കുന്നു. കേവലം ഉദ്ധതമായി നിൽക്കുന്നതിന് മയക്കുമരുന്നുകൾകൊണ്ട് കളിക്കുമ്പോൾ നിങ്ങൾ നഷ്ടപ്പെടുത്തുന്ന മററു പല കാര്യങ്ങളുമുണ്ട്. ഒന്നാമത്, നിങ്ങളുടെ മകളുമായി കളിക്കുന്നത് നഷ്ടമാകുന്നു. നിങ്ങൾക്ക് അവളോടൊത്ത് പന്തുകളിക്കാൻ കഴിയില്ല, അവളോടൊത്ത് ഓടാൻ കഴിയില്ല. എനിക്ക് എന്റെ ഏക മകൻ കുട്ടിപ്രായത്തിൽനിന്ന് വളരുന്നതും നടക്കുന്നതും മററും കാണുന്നത് നഷ്ടമായി. എനിക്ക് എന്റെ ഭാര്യയോടൊത്ത് ഡാൻസ് ചെയ്യാൻ കഴിയുകയില്ല എന്തുകൊണ്ടെന്നാൽ എനിക്ക് മേലാൽ ഡാൻസ് ചെയ്യാൻ സാധ്യമല്ല. എനിക്ക് മേലാൽ മിക്ക കളികളിലും ഏർപ്പെടാൻ സാധ്യമല്ല, എന്തുകൊണ്ടെന്നാൽ എന്റെ ശരീരത്തിന്റെ ചൈതന്യം നശിച്ചു എന്നതു മാത്രമല്ല, പിന്നെയോ അത് ഒരു യന്ത്രമനുഷ്യനെപ്പോലെ സാവകാശം നീങ്ങുന്നു.
“എന്റെ കൈകൾ നേരത്തെപ്പോലെ പ്രവർത്തിക്കുന്നില്ല. ഞാൻ നേരത്തെ ചെയ്തുകൊണ്ടിരുന്നതുപോലെ എനിക്ക് ഷേവ് ചെയ്യുന്നതിനൊ മേൽമീശ ശരിപ്പെടുത്തുന്നതിനൊ എന്റെ മുടിവെട്ടുന്നതിനൊ കഴിയുന്നില്ല. ഞാൻ ചെയ്തിരുന്നതുപോലെ എനിക്ക് വേഷം ധരിക്കാൻ സാധ്യമല്ല. എനിക്ക് എന്റെ ഉടുപ്പിന്റെ ബട്ടൺ ഇടുന്നതിനുപോലും സാധ്യമല്ല. എനിക്ക് കുളിമുറി തനിയെ ഉപയോഗിക്കാൻ കഴിവില്ല. എനിക്ക് കണ്ണിലെ ഒരു രോമം പറിക്കാൻ പോലും സാധ്യമല്ല എന്തുകൊണ്ടെന്നാൽ എന്റെ വിരലുകൾ പ്രവർത്തിക്കുന്നില്ല. ഞാൻ ചെയ്തിരുന്നതുപോലെ എനിക്ക് മേലാൽ പാചകംചെയ്യാൻ സാധ്യമല്ല. ആ മയക്കുമരുന്നിനാലുണ്ടായ ആ വൈറസ്സ്മൂലം തറയോടും പരവതാനിയും സ്ഥാപിക്കുന്ന എന്റെ ജോലിയിൽനിന്നും എന്നെ നീക്കംചെയ്തു.
“ഓരോരുത്തരും എന്നെ താങ്ങണമായിരുന്നു. ഞാൻ ഒരു കൊച്ചുകുട്ടിയേപ്പോലെയായിരുന്നു. എന്റെ തലച്ചോറ് നേരത്തെ പ്രവർത്തിച്ചുകൊണ്ടിരുന്നതുപോലെ പ്രവർത്തിക്കുന്നില്ല. ഞാൻ മറക്കുന്നു. ദൃഷ്ടാന്തത്തിന് എനിക്ക് എന്റെ വീട്ടുവേലക്കാരന്റെ പേര് എന്താണെന്ന് ചിന്തിക്കണമായിരുന്നു. എന്റെ ഭാര്യ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നു, ഞാൻ അവ മറക്കുന്നു. പ്രശ്നം, അത് കൂടുതൽ വഷളാകുന്നു എന്നതാണ്.
“എല്ലാം വേദനിപ്പിക്കുന്നു, ദിവസത്തിന്റെ ഓരോ നിമിഷവും. നിങ്ങൾ ആരുതന്നെയായിരുന്നാലും വേദനക്ക് ഒരു ശക്തനായ മനുഷ്യനെ കരിയിക്കാൻ കഴിയും. അവർ നിങ്ങൾക്കു തരുന്ന വേദനക്കുള്ള ഗുളികകൾ—അവ നിങ്ങളുടെ വയററിൽ കുഴപ്പം ഉണ്ടാക്കുകയും വ്രണം ബാധിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾക്ക് എപ്പോഴും വേദനാസംഹാരികൾ കഴിക്കാൻ കഴിയുകയില്ല. നിങ്ങളുടെ കുടലിലെ വ്രണത്തിൽനിന്ന് രക്തം സ്രവിക്കുകയും ചുമച്ചുതുപ്പുകയും ചെയ്യുന്നു. എനിക്ക് ഏതെങ്കിലും വിധത്തിൽ മുറിവുണ്ടായാൽ വിഷബാധയുണ്ടാകുമോ എന്ന് ഞാൻ പ്രയാസപ്പെടുന്നു. എന്റെ ത്വക്ക് വളരെ ലോലമാണ്. എനിക്ക് മേലാൽ എന്റെ മകനോടൊത്ത് ഗുസ്തിപിടിച്ചു കളിക്കാൻ കഴിയുകയില്ല.
“ഞാൻ കളി നേടി എന്നു വിചാരിച്ചു. മയക്കുമരുന്നുകളുടെ പതിനഞ്ചു വർഷത്തെ ഉപയോഗത്തിനുശേഷം—ഞാൻ അതിൽനിന്ന് രക്ഷപ്പെട്ടുവെന്ന് വിചാരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് എയിഡ്സ് വൈറസ്സ് ഉണ്ട്, ഞാൻ എപ്പോൾ മരിക്കുമെന്ന് എനിക്ക് നിശ്ചയമില്ല.
“അതുകൊണ്ട് ആരെങ്കിലും യഹോവക്ക് അത് പകരം കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ അറിയട്ടെ. മയക്കുമരുന്നുകൾ? യഥാർത്ഥത്തിൽ സാത്താനുമായി യോജിച്ചുപോകുന്നതായി പ്രകടമാക്കുന്നു, എന്തുകൊണ്ടെന്നാൽ അത് അവന്റെ ഉപകരണമാണ്!” (g90 11⁄8)
ദൈവവചനത്തിലെ സത്യം പഠിച്ചശേഷം ചാൾസ് മയക്കുമരുന്നിന്റെ ഉപയോഗം ഉപേക്ഷിക്കുകയും യഹോവയുടെ ഒരു സ്നാപനമേററ സാക്ഷിയായിത്തീരുകയും ചെയ്തു. അയാൾ ആശുപത്രിയിലായിരുന്നപ്പോൾ ഡോക്ടർമാരോടും നേഴ്സുമാരോടും കൂട്ടുരോഗികളോടും നിർത്താതെ പ്രസംഗിച്ചു. എന്നിരുന്നാലും ചാൾസിന്റെ സ്നാപനത്തിനുശേഷം മൂന്നരക്കൊല്ലം കഴിഞ്ഞ് 1990 ജനുവരി 27-ൽ തന്റെ 37-ാമത്തെ വയസ്സിൽ അയാൾ മരിച്ചു.