പേജ് രണ്ട്
ഇപ്പോൾത്തന്നെ നാമെല്ലാവരും അവരുടെ വ്യവസായത്തിന് ഇന്ധനം പകരുന്ന വിഭവം തിരക്കോടെ ഉല്പാദിപ്പിക്കുന്നുണ്ട്. അവർക്കാവശ്യമുള്ളത് നിങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ട്. “അവർ” ആരാണ്? രക്ത ബാങ്കുകളും പ്ലാസ്‌മാ സംഭരണകേന്ദ്രങ്ങളും.
രക്തവ്യവസായം ജീവൻ രക്ഷിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളുവെന്ന് അനേകമാളുകൾ വിശ്വസിക്കുന്നു. എന്നാൽ രക്ത ബാങ്കുകൾ മറ്റൊരു വൻ ബിസിനസ്സ് മാത്രമാണെന്ന് അധികമധികം വിമർശകർ ആരോപിക്കുന്നു. അതുകൊണ്ട് ഫലത്തിൽ രക്ഷ കോശങ്ങൾ പണമായിത്തീരുന്നു.