ഈ വിവാഹബന്ധം എങ്ങനെ രക്ഷപെട്ടു?
“നിങ്ങളുടെ കുടുംബജീവിതം സന്തുഷടമാക്കൽ എന്ന പുസ്തകത്തിലെ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ എന്റെ വിവാഹബന്ധത്തെ രക്ഷിച്ചു” എന്ന് ദക്ഷിണാഫ്രിക്കയിലെ വിലമതിപ്പുള്ള ഒരു വായനക്കാരി എഴുതി. “‘അതിയായി സ്നേഹിക്കപ്പെടുന്ന ഒരു ഭാര്യ’ എന്ന 5-ാം അദ്ധ്യായം എന്റെ കണ്ണു തുറന്നു. അറിയാതെതന്നെ എനിക്ക് അനേകം പ്രശ്നങ്ങൾ വരുത്തിക്കൂട്ടാൻ കഴിയുമായിരുന്നു എന്ന് ഞാൻ അതിവന്യമായ സ്വപ്നത്തിൽപോലും സങ്കൽപ്പിച്ചിരുന്നില്ല. നിങ്ങൾക്കു വളരെ വളരെ നന്ദി. എന്റെ വിവാഹബന്ധം ഏററവുമധികം കൊടുങ്കാററു നിറഞ്ഞ സമുദ്രഭാഗങ്ങളിലായിരുന്നു, എന്നാൽ ഇപ്പോൾ മാസങ്ങൾക്കുശേഷം അത് സന്തുഷ്ടിയുടെ പ്രശാന്തതുറമുഖത്ത് തിരിച്ചെത്തിയിരിക്കുന്നു.
നിങ്ങളുടെ വിവാഹബന്ധത്തെ ഏറെ സന്തുഷ്ടമായ ഒന്നാക്കാനുള്ള സഹായം നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഈ പുസ്തകത്തിൽനിന്ന് പ്രയോജനം നേടാൻ കഴിയും. കൂപ്പൺ പൂരിപ്പിച്ച് തപാലിൽ അയച്ചുകൊണ്ട് ഒരു പ്രതി സ്വീകരിക്കുക.
ദയവായി, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന 192-പേജ് പുസ്തകം തപാൽചെലവടച്ച് അയച്ചുതരുക. ഞാൻ ഇതോടൊന്നിച്ച് 12 രൂ. അയയ്ക്കുന്നു.