പേജ് രണ്ട്
കഴിഞ്ഞ ഏതാനും ദശകങ്ങളായി ഭൗമോപരിതലത്തെ മൊത്തത്തിൽ മലിനീകരിക്കുന്ന ഒരു ജീവിതരീതി മനുഷ്യൻ തിരഞ്ഞെടുത്തിരിക്കുന്നു—മണ്ണ്, നദികൾ, സമുദ്രങ്ങൾ, അന്തരീക്ഷം ഇവയെല്ലാം വിഷലിപ്തമാക്കപ്പെട്ടിരിക്കുന്നു. പ്രശ്‌നം സത്യത്തിൽ സാർവ്വദേശീയമാണ്. ലോകസമാധാനദിന (1990 ജനുവരി 1) സന്ദേശത്തിൽ പോപ്പ് പ്രസ്താവിച്ചതുപോലെ: “പരിസരശാസ്ത്ര സംബന്ധമായ പ്രശ്നങ്ങളുടെ ഫലങ്ങൾ അനേകം സംഗതികളിലും രാജ്യാതിർത്തികൾക്കതീതമാണ്; അതുകൊണ്ട് അവയുടെ പരിഹാരം ദേശീയ തലത്തിൽ മാത്രം കണ്ടെത്താനാവുകയില്ല.—എൽ ഒസ്സെർവേറ്റൊറെ റൊമാനോ, ഡിസംബർ 18-26, 1989.
സ്വന്തം ഭാവിയോട് മനുഷ്യൻ അശ്രദ്ധ പുലർത്തുന്നു. എന്നാൽ ഭൂമിയെക്കുറിച്ച് ദൈവം പരിഗണന കാണിക്കുന്നു. ഏതായാലും ഭൂമി ദൈവത്തിന്റെ സൃഷ്ടിയാകുന്നു, അത് അവന്റേതാകുന്നു. (യെശയ്യാവ് 45:18) ഒരു ശുദ്ധമായ ഭൂമി സാദ്ധ്യമാണോ? ആണെങ്കിൽ എങ്ങനെ, എപ്പോൾ? ഞങ്ങളുടെ കവർ പരമ്പര ഈ ചോദ്യങ്ങൾക്കുത്തരം നൽകുന്നു.