പേജ് രണ്ട്
കൂട്ടക്കൊല-ആ പദം ജർമ്മനിയിൽ 1933 മുതൽ 1945 വരെ ഹിറ്റ്ലറുടെ നാസിഭരണത്തിൻ കീഴിൽ നടന്ന ദശലക്ഷക്കണക്കിന് യഹൂദൻമാരുടെ വ്യവസ്ഥാപിത സംഹാരത്തിന്റെ ഒർമ്മകൾ ഉണർത്തുന്നു. എന്നാൽ അത് അനേകം ചോദ്യങ്ങളും ഉയർത്തുന്നു:
അത് യഥാർത്ഥത്തിൽ സംഭവിച്ചോ? കൂട്ടക്കൊല ഒരു യഹൂദദുരന്തമായി മാത്രം കരുതപ്പെടേണ്ടതാണോ? രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം 40-ൽപരം വർഷം കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഈ വിഷയം വീണ്ടും ഉന്നയിക്കുന്നതെന്തിന്? ഹിറ്റ്ലറുടെ നയങ്ങളോട് മനഃസാക്ഷിപരമായ എതിർപ്പുണ്ടായിരുന്ന അനേകർ ഉണ്ടായിരുന്നോ? കൂട്ടക്കൊല സംഭവിക്കാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്? ആ അന്ധകാരയുഗത്തിൽ കൊലചെയ്യപ്പെട്ടവരോ പണിചെയ്യിച്ചോ പട്ടിണിക്കിട്ടോ കൊല്ലപ്പെട്ടവരോ ആയ ദശലക്ഷങ്ങൾക്ക് എന്തു പ്രത്യശയുണ്ട്? അവരുടെ മരണം അവരെ സംബന്ധിച്ചുള്ള അന്തിമവിധിയായിരുന്നോ,അല്ലെങ്കിൽ അവർ വീണ്ടും ജീവിക്കുമോ?
ഞങ്ങളുടെ പ്രാരംഭ പരമ്പര ഈ ചോദ്യങ്ങൾ പരിചിന്തിക്കും.